കൊച്ചി: തൻറെ ലിംഗം മുറിച്ചത് എന്തിനാണെന്ന് സ്വാമി ഗംഗേശാനന്ദ. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗംഗേശാനന്ദ. തെറ്റ് ചെയ്തവർ ശിക്ഷിക്കട്ടെ. കഴിഞ്ഞ അഞ്ച് കൊല്ലമായി തൻറെ പേരിൽ ഒരു കുറ്റവും ഇല്ല.കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടട്ടെ എന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.താൻ പീഢകനാണ്, ബ്ലേഡ് മാഫിയ ആണ് എന്ന് പറയുന്നവർ എൻറെ ഇടപാടുകൾ അന്വേഷിക്കണം.
എനിക്ക് ഇന്നോവ കാർ തന്നത് ഇ പെണ്ണിൻറെ വീട്ടുകാരാണ്. ഇ വിഷയത്തിൽ താൻ കുറ്റം ചെയ്തെങ്കിൽ കുറ്റ പത്രം കൊടുക്കേണ്ടേ? 10-ൽ അധികം ചാർജ്ജായിരുന്നു തുടക്കത്തിൽ എനിക്കെതിരെ. പോലീസ് എന്നെ വളരെ മാന്യമായാണ് ഇടപെട്ടത്.നിങ്ങൾ സത്യം കണ്ടെത്താൻ ശ്രമിക്കണം, എൻറെ കൂടെ ഉണ്ടായിരുന്ന ഞാൻ വളർത്തിയ രണ്ട് പേരാണ് ഇതിന് പിന്നിൽ. എഡിജിപി ബി സന്ധ്യയുടെ പങ്ക് കേസിൽ അന്വേഷിക്കണമെന്നും ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
പീഢന ശ്രമത്തിനിടയിൽ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചെന്നായിരുന്നു കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ ആദ്യ മൊഴി. എന്നാൽ പിന്നീട് അന്വേഷണത്തിൽ കേസിൽ ഗൂഢാലോചനയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...