പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകമെന്ന് കൈലാഷ് സത്യാര്‍ത്ഥി

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകമെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. 

Last Updated : Sep 12, 2017, 03:16 PM IST
പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകമെന്ന് കൈലാഷ് സത്യാര്‍ത്ഥി

തിരുവനന്തപുരം: പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകമെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. റയാന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും, കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിവേണമെന്നും സത്യാര്‍ത്ഥി ആവശ്യപ്പെട്ടു. ഭരത് യാത്രയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.   

കുട്ടികളെ കടത്തുന്നതിനും ലൈംഗിക ചൂഷണത്തിനുമെതിരായ കൈലാസ് സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന്‍റെ ഭാഗമാണ് ഭാരത യാത്ര. 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള യാത്രാസംഘം ഇന്ന് തലസ്ഥാനത്തെത്തി. ബാല പീഡനം തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ ഉടന്‍ നിയമഭേദഗതി വേണം, അതിക്രമങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സത്യാര്‍ത്ഥി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ തുടരാനാകില്ലയെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അനുകമ്പയും, കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള സന്ദേശവും രാജ്യം മുഴുവന്‍ വ്യപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആക്രമങ്ങള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഭാരത യാത്രയിലെ കേരളപര്യടനം ഒരു ദിവസമാണ്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യാര്‍ത്ഥിയെ സ്വീകരിക്കും.   

Trending News