പുതുവ‍‍ർഷമെത്തി, കുതിപ്പിന് തയ്യാറെടുത്ത് സ്വർണ വില

പുതുവര്‍ഷമെത്തി, വിപണി വിശകലന വിദഗ്ധരുടെ പ്രവചനം തെറ്റിയില്ല, സ്വർണ  വിപണി കുതിക്കുന്നു.. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2021, 07:52 PM IST
  • കേരളത്തിൽ ഇന്ന് സ്വ‍ർണ വിലയിൽ (Gold rate)വ‍ർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
  • പവന് 80 രൂപ വ‍‍ർദ്ധിച്ച് 37,440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഒരു ​ഗ്രാമിന് കേരളത്തില്‍ 4,680 രൂപയാണ് സ്വർണ വില.
പുതുവ‍‍ർഷമെത്തി, കുതിപ്പിന് തയ്യാറെടുത്ത് സ്വർണ വില

Kochi: പുതുവര്‍ഷമെത്തി, വിപണി വിശകലന വിദഗ്ധരുടെ പ്രവചനം തെറ്റിയില്ല, സ്വർണ  വിപണി കുതിക്കുന്നു.. 

കേരളത്തിൽ ഇന്ന് സ്വ‍ർണ വിലയിൽ  (Gold rate)വ‍ർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  പവന് 80 രൂപ വ‍‍ർദ്ധിച്ച് 37,440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഒരു ​ഗ്രാമിന് കേരളത്തില്‍  4,680 രൂപയാണ് സ്വർണ വില. 

കഴിഞ്ഞ മൂന്ന് ദിവസവും ഒരേ വിലയ്ക്കാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. 37,360 രൂപയായിരുന്നു ഇന്നലെ വരെ പവന്  കേരളത്തിലെ സ്വ‍ർണ വില (Gold price).

പുതുവത്സരത്തിന്‍റെ ആദ്യ ദിവസം എംസിഎക്സിൽ സ്വർണ്ണം, വെള്ളി വിലകൾ ഉയർന്നു. എം‌സി‌എക്‌സിലെ സ്വർണ്ണ ഫ്യൂച്ച‍ർ നിരക്ക് 10 ഗ്രാമിന് 0.09 ശതമാനം ഉയർന്ന്  50,198 രൂപയായി. വെള്ളി വില 0.14 ശതമാനം ഉയർന്ന് 68,200 രൂപയിലെത്തി. 

അതേസമയം, ആഗോള വിപണികളിൽ, 2020 ൽ സ്വർണ വില 25% ഉയർന്നു. കേന്ദ്ര ബാങ്കുകളുടെയും സർക്കാരുകളുടെയും സാമ്പത്തിക ഉത്തേജത്തിനും ഡോളറിന്‍റെ ഇടിവിനും ഇടയിൽ സ്വർണം ഒരു ദശകത്തിനിടെ ഏറ്റവും വലിയ വാർഷിക നേട്ടം രേഖപ്പെടുത്തി. ഇന്ന് സ്വർണ വില 0.2 ശതമാനം വർധിച്ച് ഔൺസിന് 1,898.36 ഡോളറിലെത്തി.

ഇന്ത്യൻ വിപണികളിൽ, സ്വർണ്ണവും വെള്ളിയും 2020 ൽ ശക്തമായ വാർഷിക നേട്ടം രേഖപ്പെടുത്തി. ആഭ്യന്തര സ്വർണ വില 2020ൽ 28 ശതമാനവും വെള്ളി വില 50 ശതമാനവും ഉയർന്നു.

അതേസമയം,  2021 സ്വ‍ർണത്തിന് സുവര്‍ണ കാലമെന്നാണ് പ്രവചനം.  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില  രേഖപ്പെടുത്തിയാണ് 2020 വിടവാങ്ങിയത്. എന്നാല്‍, 2021ലും വിപണി റെക്കോര്‍ഡ് വിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

2020 അവസാനത്തോടെ വിപണിയില്‍ ചാഞ്ചാട്ടം ആരംഭിച്ചിരുന്നു.  രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്  സ്വര്‍ണവിലയില്‍   വീണ്ടും കുതിപ്പ് ആരംഭിച്ചത്. എന്നാല്‍, അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 40% വര്‍ദ്ധനവ്‌ ആണ്...!

Also read: 2021 സ്വ‍ർണത്തിന് സുവര്‍ണ കാലം, വന്‍ കുതിപ്പിന് സ്വര്‍ണവില

ഇന്ത്യയിൽ ഈ വർഷം സ്വർണ വില ഉയ‍ർന്നത് 28 ശതമാനമാണ്.  2021ലും സ്വര്‍ണ വില കുതിപ്പ് തുടരുമെന്നാണ് വിപണി വിശകലന വിദഗ്ധരുടെ അഭിപ്രായം.  സ്വർണം നിക്ഷേപകരുടെ  പ്രഥമ പരിഗണനയില്‍ തുടരുമെന്നാണ്  ഇവരുടെ വിലയിരുത്തല്‍. 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News