നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ഒരാള്‍ അറസ്റ്റില്‍

ഇത്തവണ അടിവസ്ത്രത്തിന്‍റെ ഉളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.   

Last Updated : Jan 7, 2020, 03:43 PM IST
  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്.
  • ഇത്തവണ അടിവസ്ത്രത്തിന്‍റെ ഉളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 

ഇത്തവണ അടിവസ്ത്രത്തിന്‍റെ ഉളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

കൊല്ലം സ്വദേശി രേവന്ദ് രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഏകദേശം 18 ലക്ഷം രൂപ വില വരുന്ന 438 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളുടെ കയ്യില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു ഇയാള്‍ യാത്ര ചെയ്തത്. 

അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് പിടിപ്പിച്ച് അതിനുള്ളിലാണ് സ്വര്‍ണമിശ്രിതം ഇയാള്‍ സൂക്ഷിച്ചിരുന്നത്. 

ഇപ്പോള്‍ കുറച്ചു നാളുകളായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണ വേട്ട തുടരുകയാണ്. നേരത്തെ ഇടയ്ക്കിടെ മാത്രമേ സ്വര്‍ണ്ണക്കടത്ത് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ചു ദിവസമായി ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 5 ന് തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയ്‌നുകളുമാക്കി കൊണ്ടുവന്ന 42 ലക്ഷം രൂപ വിലവരുന്ന തങ്കമാണ് പിടികൂടിയത്. തങ്കം കടത്താന്‍ ശ്രമിച്ചതില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Also read: നെടുമ്പാശ്ശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി

അതുപോലെ ഡിസംബര്‍ അവസാന ആഴ്ചയില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. 

സ്വര്‍ണ്ണക്കടത്ത് നെടുമ്പാശ്ശേരി വഴി കൂടുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയാണ് അധികൃതര്‍ നടത്തുന്നതെങ്കിലും ഇതിന് ഒരു കുറവുമില്ലയെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. 

Trending News