ഹാദിയ കേസ്: രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശം നീക്കി, അശോകന്‍ മറുപടി പറയണം

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണ്. വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു. 

Last Updated : Feb 22, 2018, 02:48 PM IST
ഹാദിയ കേസ്: രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശം നീക്കി, അശോകന്‍ മറുപടി പറയണം

ന്യൂ​ഡ​ൽ​ഹി: സുപ്രീംകോടതിയില്‍ ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പിതാവ് അശോകനും എന്‍.ഐ.എയ്ക്കും നിര്‍ദേശം. മാതാപിതാക്കള്‍ക്കും എന്‍.ഐ.എയ്ക്കും എതിരായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹാദിയയുടെ സത്യവാങ്മൂലത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെതിരെയുള്ള ആക്ഷേപങ്ങള്‍ കോടതി നീക്കി. 

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഹാദിയയുടെ പിതാവ് ആശോകനും എന്‍.ഐ.എയ്ക്കും ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അ​തേ​സ​മ​യം ഹാ​ദി​യ സി​റി​യ​യി​ൽ പോ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തു കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്ന അ​ശോ​ക​ന്‍റെ വാ​ദം ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങി​യ ബെ​ഞ്ച് ചോ​ദ്യം ചെ​യ്തു. 

ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടെന്ന് വിവരം ലഭിച്ചാൽ ഇടപെടേണ്ടത് സർക്കാരാണ്. വിദേശ യാത്ര തടയാൻ സർക്കാരിന് കഴിയുമെന്നും കോടതി നിരീക്ഷിച്ചു. 

ഹാ​ദി​യ​യു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച അ​ശോ​ക​ന്‍റെ വാ​ദ​ത്തെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ​ര​സ്പ​രം സ​മ്മ​ത​പ്ര​കാ​ര​മു​ള്ള വി​വാ​ഹം ബ​ലാ​ത്സം​ഗം അ​ല്ലെ​ന്നും പ​ര​സ്പ​ര സ​മ്മ​ത​പ്ര​കാ​ര​മു​ള്ള വി​വാ​ഹ​മാ​യ​തു​കൊ​ണ്ട് പ​ങ്കാ​ളി​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള സ​മ്മ​ത​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് മാ​ർ​ച്ച് എ​ട്ടി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Trending News