Kerala Rain : മഴ ശക്തമാകുന്നു, ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Alappuzha  ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടർ എ അലക്സാണ്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 05:06 PM IST
  • നാളെ നവംബർ 15ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
  • ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടർ എ അലക്സാണ്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Rain : മഴ ശക്തമാകുന്നു, ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Alappuzha : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ നവംബർ 15ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടർ എ അലക്സാണ്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ചെങ്ങന്നൂരിലും അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. ചെങ്ങന്നൂരിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതുമാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്.

ALSO READ : Alappuzha | ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശത്തെയാളുകളെ മാറ്റിപ്പാർപ്പിക്കും

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍  മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജില്‍ സെന്റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ ജില്ലയിലെ രണ്ട് ക്യാമ്പുകളായി ഒമ്പത് കുടുംബങ്ങളിലെ 25 പേരാണുള്ളത്.

ALSO READ : Landslide : അടൂർ ഏനാദിമംഗലത്ത് മലയിടിച്ചിൽ, അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു, കാണാം ചിത്രങ്ങൾ

ജില്ലയിലൂടെ ഒഴുകുന്ന പമ്പ അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. അതിശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു.

ALSO READ : Idukki Dam Opens : ഇടുക്കി ഡാം തുറന്നു, ഈ വർഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്

സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. നിലവിലെ ജലനിരപ്പ് 140 അടിയാണ്. ഈ പശ്ചാത്തലത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News