Kottayam: കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം, കാല്‍പാദത്തില്‍ മാത്രം മാംസം; ദുരൂഹത, അന്വേഷണം

Human skeleton found: ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഒരു കാൽപ്പാദത്തിൽ മാത്രം മാംസം അവശേഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 26, 2024, 06:44 PM IST
  • മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ കുപ്പിയും ലൈറ്ററും ബാ​ഗും ചെരിപ്പും കണ്ണടയും കണ്ടെത്തി
  • കാണാതായ പ്രദേശവാസിയായ വയോധികന്റേതാണ് മൃതദേഹമെന്നാണ് സൂചന
Kottayam: കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം, കാല്‍പാദത്തില്‍ മാത്രം മാംസം; ദുരൂഹത, അന്വേഷണം

കോട്ടയം: തലപ്പലം അഞ്ഞൂറ്റിമം​ഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഒരു കാൽപ്പാദത്തിൽ മാത്രം മാംസം അവശേഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ കുപ്പിയും ലൈറ്ററും ബാ​ഗും ചെരിപ്പും കണ്ണടയും കണ്ടെത്തി.

കാണാതായ പ്രദേശവാസിയായ വയോധികന്റേതാണ് മൃതദേഹമെന്നാണ് സൂചന. അതേസമയം, ഇക്കാര്യം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. പോലീസും വിരലടയാള വിദ​ഗ്ധരും ഫോറൻസിക് വിദ​ഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: കായംകുളത്ത് 14കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു

സ്ത്രീയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ വാർഡിൽ  മുതിയവിള, കാവുവിളയിൽ വാടകക്ക് താമസിക്കുന്ന പേരൂർക്കട, ഹാർവർപുരം സ്വദേശിനി മായ മുരളി (37) ആണ് മരിച്ചത്. താമസിക്കുന്ന വീടിന് 100 മീറ്റർ മാറി സമീപ പുരയിടത്തിലെ റബ്ബർ തോട്ടത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസമായി ഇവർ ഇവിടെ താമസിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു. മായമുരളിയുടെ ഭർത്താവ് രഞ്ജിത്ത് (31) ഇടയ്ക്ക് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇയാളെ കാണാനില്ലന്ന് നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News