കാട്ടാക്കട: കണ്ടല സഹരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതികാരനെ കാറിടിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി. പരാതിക്കാരൻ ബാലകൃഷ്ണനെ ബാങ്കിൻ്റെ മുൻ പ്രസിഡൻ്റ് ആയ എൻ ഭാസുരാംഗനും മകനും കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകി.2 മണിയോടെ ബാങ്കിന് സമീപം വച്ച് ഭാസുരംഗനും മകനും ചേർന്ന് പരാതിക്കാരനായ ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയും ആയിന്നു.ഇതിന് ശേഷം കാർ സ്റ്റാർട്ട് ചെയ്ത് ബാലകൃഷ്ണനെ ഇടിക്കാൻ ശ്രമിക്കുമ്പോൾ ബാലകൃഷൻ മാറിയതിനാൽ അപകടം ഒന്നും ഉണ്ടായില്ല.വധശ്രമം നടത്തിയതിനെതിരെ ജെ പി പ്രവർത്തകർ റോഡ് ഉപരോധിച്ചു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ബിനാമി പേരില്‍ നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസിലാണ് നിരവധി നിക്ഷേപകർ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് ഭാസുരാംഗൻ പ്രസിഡൻറ് സ്ഥാനത്ത് നിന്നും പുറത്താക്കി. സിപിഐ നേതാവ് കൂടിയായ എന്‍. ഭാസുരാംഗൻ കോടികള്‍ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്. 34.43 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഭാസുരാംഗന്റെ കുടംബാംഗങ്ങളുടെ പേരിലെല്ലാം ബാങ്കില്‍ നിന്നും ബിനാമി വായ്പ എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ നിക്ഷേപങ്ങള്‍ക്ക് ഇരട്ടി പലിശയും നല്‍കി. സഹകരണ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഡിറ്റില്‍ നിന്നു ഇക്കാര്യം മറച്ചുവയ്‌ക്കുകയും ചെയ്തു. വായ്പ കൊടുത്തതിലും തിരിമറി നടത്തി കണക്കുകളില്‍ വ്യത്യാസം വരുത്തി. വായ്പ വേണ്ടതിനേക്കാള്‍ തുക അനുവദിച്ചതിനു ശേഷം ആവശ്യപ്പെട്ടത് കഴിച്ച് ബാക്കി ഭാസുരാംഗന്‍ തട്ടിയെടുക്കുകയായിരുന്നു.
173 കോടി രൂപയുടെ നിക്ഷേപം മടക്കി നല്‍കാനുള്ളപ്പോള്‍ പിരിഞ്ഞു കിട്ടാനുള്ള വായ്പ 69 കോടി രൂപ മാത്രം. ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റ പണികള്‍ക്കുമായി 15 ലക്ഷം മാറ്റി. എന്നാല്‍ പണികള്‍ എങ്ങും നടത്തിയിട്ടില്ലെന്നും കണ്ടെത്തി. സി ക്ലാസില്‍ പ്രവര്‍ത്തിക്കേണ്ട ബാങ്കിനെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് എ ക്ലാസിലേക്ക് മാറ്റി. ഇതിലൂടെ തസ്തിക കൂടുതല്‍ സൃഷ്ടിച്ച് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തി.മില്‍മ തിരുവനന്തപുരം മേഖലാ ഭരണ സമിതി അംഗം കൂടിയാണ് ഭാസുരാംഗന്‍. കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും വെള്ളൂര്‍ക്കോണം ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ തിരിമറി ഭാസുരാംഗന്‍ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.