Crime News: കാപ്പ കേസ് പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് ഇരുപതോളം കേസുകളിലെ പ്രതി

Kappa case accused: ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കാപ്പ നിയമപ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 12:19 AM IST
  • കാപ്പ കേസ് പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു
  • നെടുമങ്ങാട് കരിപ്പൂർ തേവരു കുഴിയിൽ ലക്ഷംവീട്ടിൽ ഷാനവാസ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്
Crime News: കാപ്പ കേസ് പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് ഇരുപതോളം കേസുകളിലെ പ്രതി

തിരുവനന്തപുരം: വധശ്രമം, പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി പിടിയിൽ. വാണ്ട ഷാനവാസ് എന്നറിയപ്പെടുന്ന നെടുമങ്ങാട് കരിപ്പൂർ തേവരു കുഴിയിൽ ലക്ഷംവീട്ടിൽ  ഷാനവാസ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

കരിപ്പൂർ കണ്ണാറംകോട് സ്വദേശി ഷിനുവിനെയും സുഹൃത്തുക്കളെയും രാത്രി വാണ്ട എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി പടക്ക് അനീഷ് എന്ന് വിളിക്കുന്ന അനീഷുമായി ചേർന്ന് വടിവാളു കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായിരുന്നു ഇയാൾ.

ALSO READ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽ

ബലാൽക്കാരമായി തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് ഷിനുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മർദ്ദിച്ചത്. ഇവരുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു.

തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നെടുമങ്ങാട് എസ്എച്ച്ഒ അനീഷ് ബി, എസ്ഐ അനിൽകുമാർ, എഎസ്ഐ വിജയൻ, സിപിഒമാരായ ജവാദ്, സജു, ജിജിൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ലഹരിമരുന്ന് വിഴുങ്ങി ദമ്പതികൾ; കൊച്ചിയിൽ 30 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി ഡിആര്‍ഐ

കാപ്പ നിയമപ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തും അനുബന്ധ പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News