KB Ganesh Kumar : കെ ബി ഗണേഷ് കുമാർ പരമനാറിയാണെന്ന് ബിജെപി നേതാവ് സതീഷ് മഞ്ചല്ലൂർ

റോഡിന്റെ ശോച്യാവസ്ഥയുയർത്തി ഗണേഷ് കുമാറിനെതിരെ ബിജെപി പത്തനാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎൽഎയെ തെറി വിളിച്ചുകൊണ്ടുള്ള സതീഷ് മഞ്ചല്ലൂരിന്റെ പ്രസംഗം

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 01:32 PM IST
  • പത്തനാപുരം എംഎൽഎയ്ക്കെതിരെ ആയൂർവേദ ആശുപത്രി വിവാദവും കളക്ടറെ പൊതുവേദിയിൽ ആക്ഷേപിച്ച സംഭവവുമൊക്കെ എടുത്തുയർത്തിയാണ് BJP നേതാവ് കടന്നാക്രമിച്ചത്.
  • റോഡിന്റെ ശോച്യാവസ്ഥയുയർത്തി ഗണേഷ് കുമാറിനെതിരെ ബിജെപി പത്തനാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎൽഎയെ തെറി വിളിച്ചുകൊണ്ടുള്ള സതീഷ് മഞ്ചല്ലൂരിന്റെ പ്രസംഗം
KB Ganesh Kumar : കെ ബി ഗണേഷ് കുമാർ പരമനാറിയാണെന്ന് ബിജെപി നേതാവ് സതീഷ് മഞ്ചല്ലൂർ

കൊല്ലം: കെ ബി ഗണേഷ് കുമാർ പരമ നാറിയെന്ന് BJP നേതാവ് സതീഷ് മഞ്ചല്ലൂർ. പത്തനാപുരം എംഎൽഎയ്ക്കെതിരെ ആയൂർവേദ ആശുപത്രി വിവാദവും കളക്ടറെ പൊതുവേദിയിൽ ആക്ഷേപിച്ച സംഭവവുമൊക്കെ എടുത്തുയർത്തിയാണ് BJP നേതാവ് കടന്നാക്രമിച്ചത്. 

റോഡിന്റെ ശോച്യാവസ്ഥയുയർത്തി ഗണേഷ് കുമാറിനെതിരെ ബിജെപി പത്തനാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎൽഎയെ തെറി വിളിച്ചുകൊണ്ടുള്ള സതീഷ് മഞ്ചല്ലൂരിന്റെ പ്രസംഗം

ALSO READ : MM Mani : അഞ്ചേരി ബേബി വധക്കേസ്: ഹൈക്കോടതി എം.എം മണിയെ കുറ്റവിമുക്തനാക്കി

"ഒന്നാം പിണറായി സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരനെ കൊണ്ട് കടുവത്തോട് ജംങ്ഷനിൽ 15 മീറ്റർ വീതിൽ കിഫ്ബിയിൽ റോഡ് നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞ ഈ പരമനാറി ഇപ്പോൾ പറയുന്നത് അഞ്ചര മീറ്റർ മാത്രമെ റോഡ് പണിയാൻ സാധിക്കു എന്നാണ്" സതീഷ് തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

എന്നാൽ ഗണേഷ്കുമാർ നാട്ടിൽ ഒരുപാട് വികസനങ്ങൾ ചെയ്തയാൾ തന്നെയാണെന്ന് അതെ വേദിയിൽ ബിജെപിയുടെ സംസ്ഥാന നേതാവ് ബി രാധാമണി പ്രസംഗിക്കുകയും ചെയ്തു. ഗണേഷ് കുമാർ നാട്ടിൽ വികസനമെത്തിക്കാത്തവൻ എന്ന് വരുത്തി തീർക്കാൻ BJP കഠിനമായി പരിശ്രമിക്കുമ്പോഴാണ് BJP സംസ്ഥാന വനിതാ നേതാവ് ഇത്തരമൊരു പരാമർശം.

ALSO READ : VD Satheeshan on K Rail: കെ റെയിൽ പ്രതിഷേധം: സംസ്ഥാനത്ത് പോലീസ് നരനായാട്ടെന്ന് വിഡി സതീശൻ

സംഭവം BJP നേതാക്കൾക്കിടയിലും അണികൾക്കിടയിലും കടുത്ത പ്രതിഷേധത്തിനിടയാക്കി. അതേസമയം ഗണേഷ് കുമാറിന്റെ അണികൾ രാധാമണിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും ചെയ്തു. ചുരുക്കത്തിൽ BJP സംസ്ഥാന നേതൃത്യം പ്രതിരോധത്തിലാകുമെന്നുറപ്പ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News