''അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന എൽ ഡി എഫ് നോട് സാമൂഹിക അകലം പാലിക്കും''

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ്‌ എം,ജോസ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ

Last Updated : Aug 29, 2020, 04:48 PM IST
  • സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ്‌ എം
  • എൽ ഡി എഫിനോട് ജനങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കും
  • അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിതെന്നും സജി മഞ്ഞകടമ്പില്‍
  • കേരളാ കോണ്‍ഗ്രസ്‌ ജോസ് പക്ഷത്തിനുള്ള ഒളിയമ്പ് കൂടിയാണ് സജിയുടെ 'സാമൂഹിക അകലം'
''അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന എൽ ഡി എഫ് നോട് സാമൂഹിക അകലം പാലിക്കും''

കോട്ടയം:സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ്‌ എം,ജോസ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ

കോവിഡിനെതിരെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനും.,
കുഞ്ഞനന്തന്റെ മൃത ദേഹ  സംസ്ക്കാര ചടങ്ങിനും സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾക്ക്‌ തെറ്റായ സന്ദേശം നൽകുകയും ചെയ്ത 
എൽ ഡി എഫിനോട്  ജനങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  സാമൂഹിക അകലം പാലിക്കും എന്ന് കേരളാ കോൺഗ്രസ് (എം)കോട്ടയം ജില്ലാ 
പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിതെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് സാമൂഹിക 
അകലം പാലിച്ചേ മതിയാകൂവെന്നും സജി കൂട്ടിച്ചെര്‍ത്തു,ഇടത് പക്ഷത്തേക്ക് കൂടാന്‍ ലക്‌ഷ്യം വെയ്ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ ജോസ് പക്ഷത്തിനുള്ള 
ഒളിയമ്പ് കൂടിയാണ് സജിയുടെ സാമൂഹിക അകലം പ്രയോഗം,കോട്ടയത്ത് നിരവധി കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ജോസ് പക്ഷത്ത് നിന്ന് ജൊസഫ് പക്ഷത്തേക്ക് 
മാറുകയാണ്,ജോസഫ് പക്ഷ നേതാക്കള്‍ യുഡിഎഫ് പരിപാടികളിലും സജീവമാണ്.

Also Read:ലൈഫ് മിഷന്‍;മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു ?

യു ഡി എഫ് ആഹ്വാനം ചെയ്ത സേവ് കേരളാ സ്പീക്ക് അപ്പ് സമരത്തിന്റെ കരൂർ മണ്ഡലം തല ഉദ്‌ഘാടനം നിര്‍വഹിച്ച്  സംസാരിക്കവേയാണ് സജി 
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിസൻറ് സന്തോഷ് കുര്യത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡോക്റ്റർ ജോർജ് ജോസ്, അഡ്വ: എബ്രാഹം തോമസ്, ജോസ് കുഴി കുളം,ബെന്നി നെല്ലിക്കൽ,ജോഷി പുത്തൂപ്പള്ളി,ബെന്നി കൊട്ടാരത്തിൽ.,
ബെറ്റി അഗസ്റ്റിൻ.,ഷാന്റി  ബിജു.,ബോബി ജോസ്,ബെന്നി നാടുകാണി.,മാത്യു മൂലക്കാട്ട്.,ജോസ് മൂലയിൽ,ബെന്നി നെല്ലിക്കൽ , എന്നിവർ പ്രസംഗിച്ചു

Trending News