Glass bridge: ടൂറിസം വകുപ്പിന് കീഴിൽ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു; സന്തോഷം പങ്കുവെച്ച് മുഹമ്മദ് റിയാസ്

First glass bridge is constructing at Akkulam: നിരവധി സഞ്ചാരികൾ എത്താറുള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജ് പുതിയ ഗ്ലാസ് ബ്രിഡ്ജിന്‍റെ വരവോടെ ശ്രദ്ധേയമായ സ്ഥാനം നേടുമെന്ന് ഉറപ്പാണ്. 

Written by - Zee Malayalam News Desk | Last Updated : May 25, 2023, 01:26 PM IST
  • ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്.
  • പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് മന്ത്രി അറിയിച്ചു.
  • ആക്കുളത്തെ ​ഗ്ലാസ് ബ്രിഡ്ജിന്റെ മാതൃകയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
Glass bridge: ടൂറിസം വകുപ്പിന് കീഴിൽ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു; സന്തോഷം പങ്കുവെച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്ന വിവരം പങ്കുവെച്ച് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആക്കുളത്തെ ​ഗ്ലാസ് ബ്രിഡ്ജിന്റെ മാതൃകയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

പുതിയ ഗ്ലാസ് ബ്രിഡ്ജിന്‍റെ വരവോടെ തലസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജ് ശ്രദ്ധേയമായ സ്ഥാനം നേടുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ, വയനാട്ടിലെ 900 കണ്ടിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ണാടി പാലം വിനോദ സഞ്ചാരികള്‍ക്ക് പുത്തൻ അനുഭവം സമ്മാനിച്ചിരുന്നു. 

ALSO READ: കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വെയ്ക്കാന്‍: രമേശ് ചെന്നിത്തല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍‍ർണരൂപം

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.. 
തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു. രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. 

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ്  കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News