കൊറോണ വൈറസ്;സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു.പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Last Updated : Feb 7, 2020, 07:56 PM IST
  • വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. അന്ന് തന്നെ ഇത് മുന്‍കരുതല്‍ എന്ന നിലയിലാണെന്നും ഭയപ്പെ ടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.പിന്നീട് ഒരാള്‍ക്ക്‌ കൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു
കൊറോണ വൈറസ്;സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു.പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് അന്ന് തന്നെ ഇത് മുന്‍കരുതല്‍ എന്ന നിലയിലാണെന്നും ഭയപ്പെ ടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പിന്നീട് ഒരാള്‍ക്ക്‌ കൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു.വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു.ഇവരുടെ സംപിളില്‍ കൊറോണ വൈറസ്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ 72 പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിക്കനായത്.ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്തമായി കൊറോണ ബാധ യെ പ്രഖ്യാപിച്ചത് പിന്‍വലിച്ചത്.അതേസമയം സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

Trending News