കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്നു വീണ് എണ്‍പതിലേറെ പേര്‍ക്ക് പരിക്ക്

കൊല്ലം ജില്ലയിലെ ചവറയിലെ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്നു വീണ് എണ്‍പതിലേറെ പേര്‍ക്ക് പരിക്ക്.  അപകടത്തില്‍ ചവറ സ്വദേശി ശ്യാമള എന്നയാള്‍ മരിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ടി. എസ് കനാലിന് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ പെട്ടവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Last Updated : Oct 30, 2017, 01:10 PM IST
കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്നു വീണ് എണ്‍പതിലേറെ പേര്‍ക്ക് പരിക്ക്

ചവറ: കൊല്ലം ജില്ലയിലെ ചവറയിലെ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്നു വീണ് എണ്‍പതിലേറെ പേര്‍ക്ക് പരിക്ക്.  അപകടത്തില്‍ ചവറ സ്വദേശി ശ്യാമള എന്നയാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ടി. എസ് കനാലിന് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ പെട്ടവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കെ എം എം എല്ലിന്‍റെ പ്രധാനപ്പെട്ട യൂണിറ്റില്‍ നിന്നും മിനറല്‍സ് ആന്‍ഡ്‌ സാന്‍ഡ് യൂണിറ്റിലേയ്ക്ക് ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. താഴെ കനാലില്‍ നല്ല അടിയൊഴുക്കുണ്ട്.

ജോലിയ്ക്ക് സ്ഥിരത വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവിടെയുള്ള തൊഴിലാളികള്‍ സമരം ചെയ്തു വരികയായിരുന്നു. ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. കൂടുതല്‍ പേര്‍ക്കായി കനാലില്‍ തെരച്ചില്‍ നടന്നുവരികയാണ്

പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തി വന്നിരുന്നതും കെഎംഎംഎല്‍ തന്നെയായിരുന്നു. ജനബാഹുല്യം മൂലമാണ് പാലം തകര്‍ന്നു വീണത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Trending News