വയനാട്: വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബസിൽ നിന്ന് ഇറക്കിവിട്ട കെ.എസ് ആർ. ടി ജീവനക്കാർക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. വസ്ത്രങ്ങളും സാധനങ്ങളുമടങ്ങിയ ചാക്കുക്കെട്ടുകളുമായി ബസ്സിൽ കയറിയതാണ് ഇറക്കിവിടാൻ കാരണമായി ജീവനക്കാർ പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളോട് മനുഷ്യത്വമില്ലാതെ പൊരു മാറിയ ബസ് ജീവനക്കാർക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് ചൂരൽ മലയിൽ നിന്ന് കൽപ്പറ്റയിലേക്ക് പുറപ്പെട്ട ബസ്സിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാർ ചൂരൽ മലയിൽ തന്നെ ഇറക്കിവിട്ടതായി പരാതി ഉയരുന്നത്.
Read Also: ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര
സ്ത്രീകളും കുട്ടികളുമടങ്ങുന്ന തൊഴിലാളി സംഘത്തിന് മറ്റൊരു വാഹനം കിട്ടാത്തതുകൊണ്ട് നാട്ടിലേക്കുള്ള ട്രയിൻ നഷ്ട്ടപ്പെടുകയും ചെയ്തു. വാഹനം കിട്ടാതെ കട തിണ്ണയിലിരുന്ന തൊഴിലാളി സംഘത്തിന് നാട്ടുകാർ പിന്നീട് പിരിവെടുത്ത് ടാക്സി വിളിച്ച് കൽപ്പറ്റയിലെത്തിച്ചെങ്കിലും നാട്ടിലേക്കുള്ള ട്രെയിൻ സമയത്ത് ഇവർക്ക് എത്താൻ കഴിഞ്ഞില്ല.
കെഎസ്ആർടിസിയിലെ ചില ജീവനക്കാർ യാത്രക്കാരോട് സ്വീകരിക്കുന്ന മനുഷ്യത്വ വിരുദ്ധമായ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആരോപണം ജീവനക്കാർ നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...