സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.
കൊട്ടിക്കാലശമില്ലെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് മൂന്ന് മുന്നിണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഇന്നത്തോടു കൂടി 15-ാം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനും മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പിനുളള പ്രചാരണത്തിന് തിരശ്ശീല വീഴും. രണ്ട് മൂന്നും വട്ടം ദേശീയ നേതാക്കളെത്തി കൊഴുപ്പിച്ച പ്രചാരണമാണ് ഇന്നവസാനിക്കുന്നത്. ഒരു ദിവസത്തെ നിശ്ബദതയ്ക്ക് ശേഷം മൂന്ന് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശത്തിനോടൊപ്പം കേരളവും പോളിങ് ബൂത്തിലേക്ക് പോകും.
ഏപ്രില്‍ ആറ് ചൊവ്വാഴ്ച 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടുപ്പിന്റെ ഫലം മെയ് രണ്ടിന് അറിയും.