തിരുവനന്തപുരം: ലഹരി വിതരണവും ഉപഭോഗവും തടയാൻ കർശന നടപടി. ലഹരി കേസുകളിൽ ആവർത്തിച്ച് ഉള്‍പ്പെടുന്നവർക്കെതിരെ കാപ്പ ചമുത്താൻ നിർദേശം നൽകി മുഖ്യമന്ത്രി. ലഹരികടത്തിൽ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ആവര്‍ത്തിച്ച് ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കരുതല്‍ തടങ്കല്‍ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ ജനജാഗ്രതാ സമിതികള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതില്‍ എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് മാസത്തിലൊരിക്കല്‍ ഉന്നതതല ഉദ്യോഗസ്ഥർ അവലോകന യോഗം ചേരും. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ പരിശോധനയും വിലയിരുത്തലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ALSO READ: Marijuana seized: തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ; 70 കിലോ കഞ്ചാവ് പിടികൂടി
സംസ്ഥാനത്ത് ലഹരിക്കടത്തും ലഹരി ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പോലീസും എക്സൈസും ചേർന്ന് സംസ്ഥാന വ്യാപമായി സ്പെഷ്യൽ ഡ്രൈവ് നടത്തും. ലഹരിക്കെതിരെ സംസ്ഥാനതല പ്രചരണം സംഘടിപ്പിക്കും. ഗാന്ധി ജയന്തി ആഘോഷങ്ങൾ ലഹരിവിരുദ്ധ പ്രചരണങ്ങളാക്കും. ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ പ്രചാരണം ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രചാരണം നടത്തും. എല്ലാ വിദ്യാലയങ്ങളിലും പിടിഎയുടെ നേതൃത്വത്തില്‍ ലഹരി ബോധവത്ക്കരണത്തിനായി പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിക്കാനും തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...