Nipah Updates: രണ്ടാം തരംഗം ഇല്ല, നിപ നിയന്ത്രണവിധേയം; ജാ​ഗ്രത തുടർന്ന് ആരോ​ഗ്യ വകുപ്പ്

നിപ ബാധിച്ച് രണ്ടുപേര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആരോ​ഗ്യമന്ത്രി സന്ദർശനം നടത്തി.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 06:37 AM IST
  • 1192 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്.
  • നിപ പോസിറ്റീവ് ആയവർക്ക് മരുന്നു നൽകുന്നുണ്ടെന്നും ആന്റിബോഡി ഇപ്പോൾ കൊടുക്കേണ്ടതില്ലെന്നും വീണാ ജോർജ് അറിയിച്ചു.
  • ഇന്നലെ 5 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Nipah Updates: രണ്ടാം തരംഗം ഇല്ല, നിപ നിയന്ത്രണവിധേയം; ജാ​ഗ്രത തുടർന്ന് ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ നിപ നിയന്ത്രണവിധേയമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിപ്പയിൽ നിലവിൽ രണ്ടാം തരംഗം ഇല്ല. പുതിയ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ (സെപ്റ്റംബർ 16) റിപ്പോർട്ട് ചെയ്യാത്തത് സംസ്ഥാനത്തിന് ആശ്വാസം നൽകുന്ന വാർത്തയാണ്. പരിശോധന ഫലങ്ങൾ എല്ലാം നെ​ഗറ്റീവ് ആയിരുന്നു. രോ​ഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോ​ഗ്യനിലയും തൃപ്തികരമാണ്. ഇനിയും ഫലങ്ങൾ വരാനുണ്ടെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

1192 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. നിപ പോസിറ്റീവ് ആയവർക്ക് മരുന്നു നൽകുന്നുണ്ടെന്നും ആന്റിബോഡി ഇപ്പോൾ കൊടുക്കേണ്ടതില്ലെന്നും വീണാ ജോർജ് അറിയിച്ചു. ഇന്നലെ 5 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനം പോസിറ്റീവായ രോഗിയെ പരിശോധിച്ച ആരോഗ്യ പ്രവർത്തകയ്ക്കും രോഗലക്ഷണമുണ്ട്.

Also Read: Nipah: തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

നിപ ബാധിച്ച് രണ്ടുപേര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആരോ​ഗ്യമന്ത്രി സന്ദർശനം നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഐസലോഷനില്‍ കഴിയുന്ന രോഗിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ചികിത്സയിലുള്ള കുട്ടിയുടെ അമ്മയുമായി ഫോണിലും സംസാരിച്ചു. കുട്ടിക്ക് ചികിത്സ സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നിപ രോഗബാധ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. ആശങ്ക വേണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സ്ത്രീയും പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കാട്ടാക്കട സ്വദേശിയുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News