നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ആവശ്യം തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം

ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് വിചാരണ കോടതിയിൽ ഹാജരാകേണ്ടത്.   

Last Updated : Oct 27, 2020, 03:04 PM IST
  • പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ അന്നത്തെ ധനമന്ത്രിയായിരുന്ന കെ. എം. മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായിട്ടാണ് ബജറ്റ് അവതരണത്തിന് തയ്യാറായ മാണിയെ തടയാൻ ഇടത് പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.
  • കസേരകൾ മുതല് മൈക്ക് വരെ ഇവര് തല്ലിതകർത്തിരുന്നു.
നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ആവശ്യം തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം

തിരുവനന്തപുരം:  നിയമസഭാ കയ്യാങ്കളി കേസ് (Niyamasabha ruckus case) സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി (High Court).  മാത്രമല്ല കേസിൽ പ്രതികളായ മന്ത്രിമാർ നാളെ നേരിട്ട് ഹാജരാകണമെന്നുംഹൈക്കോടതി ഉത്തരവിട്ടു.  

Also പ്രതിഷേധ സമരത്തിന് പുറപ്പെട്ട ഖുശ്ബു പൊലീസ് കസ്റ്റഡിയിൽ  

ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് വിചാരണ കോടതിയിൽ (Trial Court) ഹാജരാകേണ്ടത്.  കയ്യാങ്കളി കേസിൽ പ്രതികളായ മന്ത്രിമാരടക്കം ഈ മാസം 28 ന് അകം ഹാജരാകണമെന്ന്  വിചാരണ കോടതി ഉത്തരവിട്ടിരുന്നു.  ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ (High Court) സമീപിച്ചത്.    രണ്ടുമന്ത്രിമാർക്കെതിരേയും പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഉള്ളത്. 

Also read: പ്രതിഷേധ സമരത്തിന് പുറപ്പെട്ട ഖുശ്ബു പൊലീസ് കസ്റ്റഡിയിൽ  

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ അന്നത്തെ ധനമന്ത്രിയായിരുന്ന കെ. എം. മാണി (KM Mani) ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായിട്ടാണ് ബജറ്റ് അവതരണത്തിന് തയ്യാറായ മാണിയെ തടയാൻ ഇടത് പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.  കസേരകൾ മുതൽ മൈക്ക് വരെ ഇവര് തല്ലിതകർത്തിരുന്നു.  മാത്രമല്ല പ്രക്ഷോഭത്തിനിടെ സ്പീക്കറുടെ ഡയസിലും പ്രതിപക്ഷ എംഎൽഎമാർ (MLA) അതിക്രമിച്ച് കടന്നിരുന്നു.  

ഇതിനിടയിൽ നിയമസഭാ കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ അടുത്ത ആഴ്ച കോടതി പരിഗണിക്കും.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News