Onam 2022 | ഓണമുണ്ണാൻ വിഷരഹിത പച്ചക്കറിച്ചന്ത തുറക്കും സിപിഎം,1500 വിപണികളിൽ വിൽപ്പന

സംയോജിത കൃഷി ക്യാമ്പയിനിലൂടെ വിളയിച്ച ഉൽപ്പന്നങ്ങളാണ്‌ വിൽപ്പനയ്ക്കുണ്ടാകുക

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 11:54 AM IST
  • സംയോജിത കൃഷി ക്യാമ്പയിനിലൂടെ വിളയിച്ച ഉൽപ്പന്നങ്ങളാണ്‌ വിൽപ്പനയ്ക്കുണ്ടാകുക
  • സെപ്‌തംബർ ഏഴുവരെയുള്ള ജില്ലാതലങ്ങളിലെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും
  • 2015-ൽ ആണ് വിഷരഹിത പച്ചക്കറിയുടെ ഉൽപ്പാദനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് സംയോജിത കൃഷി ക്യാമ്പയിൻ സിപിഎം ആരംഭിച്ചത്‌
Onam 2022 | ഓണമുണ്ണാൻ വിഷരഹിത പച്ചക്കറിച്ചന്ത തുറക്കും സിപിഎം,1500 വിപണികളിൽ വിൽപ്പന

തിരുവനന്തപുരം:സിപിഎമ്മിൻറെ നേതൃത്വത്തിൽ ഇത്തവണ  മലയാളിക്ക്‌ ഓണമുണ്ണാൻ വിഷരഹിത പച്ചക്കറി 1500 വിപണികളിലായാണ് പാർട്ടി എത്തിക്കുന്നത്. വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തിരുവനന്തപുരം വെമ്പായത്ത്‌  നിർവ്വഹിക്കും.

സംയോജിത കൃഷി ക്യാമ്പയിനിലൂടെ വിളയിച്ച ഉൽപ്പന്നങ്ങളാണ്‌ വിൽപ്പനയ്ക്കുണ്ടാകുക. സെപ്‌തംബർ ഏഴുവരെയുള്ള  ജില്ലാതലങ്ങളിലെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും. വിവിധ കർഷകസംഘത്തിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സഹകരണബാങ്ക്‌, തദ്ദേശസ്ഥാപനം, സന്നദ്ധസംഘടന എന്നിവയുടെ സഹായത്തിലാണ്‌ വിപണി സജ്ജീകരിക്കുന്നത്.

2015ൽ ആണ് വിഷരഹിത പച്ചക്കറിയുടെ ഉൽപ്പാദനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് സംയോജിത കൃഷി ക്യാമ്പയിൻ സിപിഎം ആരംഭിച്ചത്‌. കേരളമാകെ 15,000 ഏക്കറിൽ ആരംഭിച്ച കൃഷി പിന്നീട് 15,000 ഹെക്‌ടറിലേക്ക്‌ വ്യാപിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News