PK Sreemathi: സുശീല ഗോപാലന് ശേഷം മറ്റൊരു മലയാളി; പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ്

.ട്രാൻസ് വനിതകൾക്കും ഇനിമുതൽ അസ്സോസിയേഷനിൽ അംഗത്വം എടുക്കാം. ഇതിനായി ഭരണഘടനയും അസ്സോസിയേഷൻ ഭേദഗതി ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 06:18 PM IST
  • കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും യോഗം തെരഞ്ഞെടുത്തു
  • 1998-ലാണ് സുശീല ഗോപാലൻ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ദേശിയ പ്രസിഡൻറാകുന്നത്
  • ഏറ്റവും വലിയ വനിതാ സംഘടനയായാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ
PK Sreemathi: സുശീല ഗോപാലന് ശേഷം മറ്റൊരു മലയാളി; പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻറ്

തിരുവനന്തപുരം:  സുശീല ഗോപാലന് ശേഷം ആദ്യമായൊരു മലയാളി ജനാധിപത്യ മഹിളാ അസോസിയേഷൻറെ ദേശിയ പ്രസിഡൻറാകും. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യ സമ്മേളനമാണ് ശ്രീമതിയെ ദേശിയ പ്രസിഡൻറായി തിരഞ്ഞെടുത്തത്. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ് പികെ ശ്രീമതി.

കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്‍റായും യോഗം തെരഞ്ഞെടുത്തു. പി സതീദേവി, സൂസണൻ കോടി, പികെ സൈനബ എന്നിവരും വൈസ് പ്രസിഡന്‍റുമാരാണ്. എൻ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍.ട്രാൻസ് വനിതകൾക്കും ഇനിമുതൽ അസ്സോസിയേഷനിൽ അംഗത്വം എടുക്കാം. ഇതിനായി ഭരണഘടനയും അസ്സോസിയേഷൻ ഭേദഗതി ചെയ്തു. 

ALSO READ: Redmi Note 12 Series : റെഡ്മി നോട്ട് 12 സീരീസ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

1998-ലാണ് സുശീല ഗോപാലൻ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ദേശിയ പ്രസിഡൻറാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയായാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News