Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Vigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും.  വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക

Written by - Zee Malayalam News Desk | Last Updated : Sep 12, 2024, 02:14 PM IST
  • എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
  • പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്
Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബ് രംഗത്ത്. പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. 

Also Read: അന്വേഷണം കഴിയട്ടേ; എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി, ഉടൻ നടപടിയുണ്ടാകില്ല

ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും.  വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക എന്നാണ് റിപ്പോർട്ട്.  ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ എംഎൽഎ  മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

Also Read: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!

ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അതിൽ ഉത്തരവ് ലഭിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അതേസമയം പിവി അൻവറിൻ്റെ പരാതിയിൽ എം.ആർ അജിത് കുമാറിന്‍റെ മൊഴിയെടുത്തേകുമെന്നും റിപ്പോർട്ടുണ്ട്. ഇതിനായി ഉടൻ നോട്ടീസ് നൽകിയേക്കും. മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് അയച്ചിട്ടുണ്ട്. മൊഴിയെടുക്കലും സംസ്ഥാന പോലീസ് മേധാവി നേരിട്ട് നടത്തുമെന്നാണ് റിപ്പോർട്ട്.

Also Read: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പി വി അന്‍വറിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ അനധികൃത സ്വത്തു സമ്പാദനം, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു. ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News