തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണവും പുനരധിവാസവും വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി കൂടുതല്‍ ഏജന്‍സികളുടെ സഹായം തേടുമെന്നും കൂടുതല്‍ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയ്ക്കിടെ പ്രവര്‍ത്തനനിരതരായ ഐഎഎസ് ഉദ്യോഗസ്ഥരെ അനുമോദിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ചടുലതയോടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പ്രളയക്കെടുതിയ്ക്കിടെ കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും നമ്മുടെ പരിതാപകരമായ അവസ്ഥ നന്നായി മനസിലായിട്ടുണ്ട്. നമ്മുടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം അവര്‍ക്ക് വല്ലാതെ ഉള്ളില്‍ തട്ടിയുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ രാജ്യത്ത് മറ്റ് ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അവിടങ്ങളിലെല്ലാം കൊടുത്ത കേന്ദ്ര സഹായങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു. നമ്മള്‍ ആവശ്യപ്പെട്ടത് ഒരു പ്രത്യേക പാക്കേജ് ആണ്. അതിനും പരിമിതികള്‍ ഉണ്ടായേക്കാം. അതിനാല്‍ നമ്മള്‍ ഒത്തുപിടിക്കുക തന്നെ വേണം. അങ്ങനെയാകുമ്പോള്‍ വലിയ സഹായങ്ങള്‍ ഇവിടെ എത്തും'- മുഖ്യമന്ത്രി പറഞ്ഞു.
Updating...