ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശം ആരംഭിച്ചു. 13 വര്‍ഷത്തിനുശേഷമാണ് 13 വര്‍ഷത്തിനുശേഷമാണ് ആചാരാനുഷ്ഠാന താന്ത്രിക വിധികളോടെയുള്ള നവീകരണ കലശം ആരംഭിച്ചത്. ക്ഷേത്രത്തില്ച്ചുള്ള ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കും തുടക്കമായി.
18 ദിവസം നീണ്ടുനില്‍ക്കുന്ന നവീകരണ കലശ ബ്രഹ്മോത്സവത്തിന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആചാര്യ വരണം നടത്തികൊണ്ട് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാമികത്വത്തിലാണ് തുടക്കം കുറിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവപ്രീതിക്കും നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ആചാരവിധികളോടെ നവീകരണ കലശം നടത്തുന്നത്. ഇതോടൊപ്പം ഭക്തിസാന്ദ്രമായ ബ്രഹ്മോല്‍സവവും നടത്തുന്നതായി ക്ഷേത്ര സമിതി പ്രസിഡന്റ് ശശി വാറണാട്ട് പറഞ്ഞു. ഇക്കുറി ഒരു സദസ്സില്‍തന്നെ ഒരേ സമയം വിവിധ രംഗങ്ങളില്‍ പ്രഗല്ഭരായ വ്യക്തികളെ ആദരിക്കുന്നത് ഏറെ പ്രത്യേകതയാണെന്ന് ജോയിന്റ് സെക്രട്ടറി ബാലന് വാറണാട് കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇരുചക്ര യാത്രയിൽ കുട്ടി; പിഴ ഒഴിവാക്കാൻ നിയമഭേദഗതി തേടി ഗതാഗത വകുപ്പ്
ക്ഷേത്രപരിസരത്ത് പ്രത്യേകം ഒരുക്കിയ വെങ്കിടേശ്വര മണ്ഡപത്തില്‍ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ദീപോ ജ്ജ്വലനം നടത്തി കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചു. പത്മശ്രീ പെരുവനം കുട്ടന്മാരാര് സമാദരണ സദസ്സിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സദസ്സില്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. വേദിയില്‍ വെച്ച് വാദ്യ വിദ്വാനും അറുപതിന്റെ നിറവിലെത്തിയ ക്ഷേത്ര അടിയന്തര പ്രവര്‍ത്തി കാരനുമായ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് 10001രൂപയും ഫലകവും അടങ്ങിയ വെങ്കിടേശ്വര പുരസ്ക്കാരം പെരുവനം കുട്ടന് മാരാര്‍ സമ്മാനിച്ചു.
വിവിധ മേഖലകളില്‍ പ്രതിഭകളായ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, ടി.എസ് രാധാകൃഷ്ണജി, ജയരാജ് വാരിയര്‍,കോട്ടക്കല്‍ മധു ,ദേവീ ചന്ദന ,അമ്പലപ്പുഴ വിജയകുമാര്‍, പ്രശാന്ത് മേനോന് എന്നിവര്‍ക്ക് പുരസ്ക്കാരം നല്കി.ബാലന് വാറണാട്ട് ആമുഖപ്രസംഗം നടത്തി.നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ.സുജിത്ത്, ദേവിക ദീലീപ്, മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ.പ്രകാശന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജനു ഗുരുവായൂര്‍, രുദ്രയജ്ഞ യാചാര്യന്‍ കീഴേടം രാമന് നമ്പൂതിരി , ശശി വാറണാട്ട്, പ്രേമ വിശ്വനാഥന്, പി.മുരളധീരകൈമള്, ജോതി ദാസ് ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 30ന് ബ്രഹ്മോത്സവത്തിന് കൊടിയേറും. മെയ് മൂന്നിന് ഉത്സവ ബലിയും മെയ് നാലിന് പള്ളിവേട്ടയും മെയ് അഞ്ചിന് ആറാട്ടും തുടര്‍ന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും . ക്ഷേത്രത്തില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും . രണ്ടു നേരവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...