Bhavani Chellappan: പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

Bhavani Chellappan Passed Away: ഭവാനി ചെല്ലപ്പന്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്.  ഗുരുവിൽ നിന്നും കേരളനടനം ആധികാരികമായി പഠിച്ചവരിൽ ഒരാളായിരുന്നു ഭവാനി ചെല്ലപ്പൻ.  തന്റെ പതിമൂന്നാമത്തെ വയസിലാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യയാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 12:56 PM IST
  • പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു
  • കോട്ടയം കുമാരനല്ലൂരിൽ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം
  • പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പനാണ് ഭർത്താവ്
Bhavani Chellappan: പ്രശസ്ത നർത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിൽ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച്ചയാണ്. ഭർത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പനാണ്.

Also Read: തൃശൂരിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം!

ഭവാനി ചെല്ലപ്പന്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്.  ഗുരുവിൽ നിന്നും കേരളനടനം ആധികാരികമായി പഠിച്ചവരിൽ ഒരാളായിരുന്നു ഭവാനി ചെല്ലപ്പൻ.  തന്റെ പതിമൂന്നാമത്തെ വയസിലാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യയാകുന്നത്. 1952 ല്‍ ഭാരതീയ നൃത്ത കലാലയം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം കോട്ടയത്ത് ആരംഭിച്ചു. ഇവിടെ നിന്നും സിനിമ, സീരിയല്‍ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡല പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നടക്കം ബഹുമതികളും ഭവാനി ചെല്ലപ്പന് ലഭിച്ചിരുന്നു.

Also Read: 200 വർഷത്തിന് ശേഷം 3 രാജയോഗം ഒരേസമയം; ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങൾ മാത്രം!

 

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് ഈ ദാരുണസംഭവം നടന്നത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറിനു പാമ്പുകടിയേറ്റത്.

Also Read: കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 18 കിലോ കഞ്ചാവ്

കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റ പാടുകൾ കണ്ടത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News