സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.   

Updated: Jan 18, 2019, 08:26 AM IST
സുരക്ഷ ആവശ്യപ്പെട്ട് കനകദുർ​ഗയും ബിന്ദുവും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയ കനകദുർ​ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ ഇന്ന് പരി​ഗണിക്കും. ശബരിമലയിൽ സന്ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയിൽ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയിൽ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.