സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്മാറി

ഉമ്മന്‍ചാണ്ടിക്കെതിരായ സരിത എസ്.നായരുടെ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ പിന്മാറുന്നു. തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്.

Last Updated : Nov 10, 2018, 01:38 PM IST
സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്മാറി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരായ സരിത എസ്.നായരുടെ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ പിന്മാറുന്നു. തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്.

ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആശങ്കയുയര്‍ത്തി നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്ര കശ്യപും കേസന്വേഷണത്തില്‍നിന്ന് പിന്‍മാറിയിരുന്നു. 

എന്നാല്‍ ഈ വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനമെടുത്തിട്ടില്ല. കേസന്വേഷണത്തിനായി പകരം ആളെ തീരുമാനിച്ചിട്ടില്ലെന്നും ഡിജിപി പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. 

സോളർ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ അന്ന് നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജ‍‍ഡ്ജി അരിജിത് പസായത്തിന്‍റെ നിയമോപദേശത്തെ തുടർന്നായിരുന്നു ഇത്.

 

Trending News