കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഇനി ഒരു മാസം സുഖചികിത്സ

ഇനി ഒരു മാസത്തേയ്ക്ക് ശരിക്കും ചികിത്സയും വിശ്രമവുമാണ് ആനകള്‍ക്ക്.   

Last Updated : Jul 18, 2019, 10:42 AM IST
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഇനി ഒരു മാസം സുഖചികിത്സ

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ആനകള്‍ക്ക് ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. എറണാകുളം ശിവകുമാറും രാമചന്ദ്രനുമെല്ലാം കര്‍ക്കിടക സുഖ ചികിത്സയ്ക്കായി വടക്കുംനാഥന്‍റെ മുന്നിലെത്തി.

ഇനി ഒരു മാസത്തേയ്ക്ക് ശരിക്കും ചികിത്സയും വിശ്രമവുമാണ് ആനകള്‍ക്ക്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആനകള്‍ക്ക് ഔഷധ ഉരുളകള്‍ നല്‍കിയാണ്‌ ചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ആയുര്‍വേദ ചികിത്സയ്ക്കൊപ്പം അലോപ്പതി മരുന്നുകളും ഉള്‍പ്പെടുത്തിയുള്ള സമ്മിശ്ര ചികിത്സാ രീതിയാണ്‌ ആനകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം മരുന്നും ചേര്‍ത്ത് നല്‍കിയുള്ള ആരോഗ്യ പരിപാലനമാണ്‌ ഉറപ്പാക്കുന്നത്. 

Trending News