അങ്ങനെ ഒരു കോളേജില്ല, മാധവ വാര്യരുമായി സൗഹൃദം; അക്കമിട്ട് നിരത്തി ശ്രീരാമകൃഷ്ണനും ജലീലും

സ്വപനയുടെ ആരോപണങ്ങളെ പി ശ്രീരാമകൃഷ്ണനും നിഷേധിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 04:19 PM IST
  • നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നതെന്ന് ജലീൽ
  • സ്വപനയുടെ ആരോപണങ്ങളെ പി ശ്രീരാമകൃഷ്ണനും നിഷേധിച്ചു
  • ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുമ്പോള്‍ താന്‍ മന്ത്രിയല്ല
അങ്ങനെ ഒരു കോളേജില്ല, മാധവ വാര്യരുമായി സൗഹൃദം; അക്കമിട്ട് നിരത്തി ശ്രീരാമകൃഷ്ണനും ജലീലും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കെ.ടി ജലീലും പി ശ്രീരാമകൃഷ്ണനും രംഗത്ത്. സ്വപന ബിനാമി എന്നാരോപിക്കുന്ന മാധവ വാര്യരുമായുളളത് സൗഹൃദമെന്ന് കെ ടി ജലീല്‍ പറഞ്ഞു.നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. 

സ്വപനയുടെ ആരോപണങ്ങളെ പി ശ്രീരാമകൃഷ്ണനും നിഷേധിച്ചു.അട്ടപ്പാടിയില്‍ നിര്‍മ്മിച്ച വീടുകളുടെ പണം മാധവവാര്യര്‍ ഫൗണ്ടേഷന് എച്ച് ആര്‍ ഡി എസ് നല്‍കാനുണ്ട്. ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ വാര്യരെ ബുദ്ദിമുട്ടിക്കാനാകും ശ്രമമെന്ന് കെ ടി ജലീല്‍ പറഞ്ഞു. 

Also Read : Protest Against Kerala CM In Flight: മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും 

ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുമ്പോള്‍ താന്‍ മന്ത്രിയല്ലെന്നും നട്ടാല്‍കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും ജലീല്‍ വ്യകതമാക്കി. സ്വപനയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പി ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. 

Also Read : Cpm Pathanamthitta: വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് സിപിഎമ്മുകാർ തട്ടിയെടുത്തു; പരാതിയുമായി വീട്ടമ്മ

സ്വപന ആരോപിച്ചതുപോലൊരു കോളേജില്ല. ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ആവശ്യമില്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News