Kerala: സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സർക്കാർ; പ്രമേയം ഐക്യകണ്ഠേന പാസാക്കി

Kerala state name change: കേന്ദ്രം ആവശ്യം അംഗീകരിച്ചാല്‍ മലയാളത്തിലും ഇംഗ്ലീഷിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി മാറും. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 01:11 PM IST
  • ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ്.
  • നടപടികള്‍ കേന്ദ്രം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു.
  • മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അംഗങ്ങള്‍ പിന്തുണച്ചു.
Kerala: സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സർക്കാർ; പ്രമേയം ഐക്യകണ്ഠേന പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരില്‍ തിരുത്തല്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെുന്ന പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. 

സംസ്ഥാനത്തിന്റെ നാമധേയം ഭാഷാപരമായി കേരളം എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അംഗങ്ങള്‍ പിന്തുണച്ചു. ഇതോടെ സംസ്ഥാനത്തിന്റെ പേര് കേരളയില്‍ നിന്ന് കേരളം എന്നാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മലയാളത്തിലും ഇംഗ്ലീഷിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി മാറും. 

ALSO READ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് സെപ്റ്റംബർ 5ന്

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭ നാളെ പിരിയും. അടുത്തമാസം 11 മുതല്‍ 14 വരെ വീണ്ടും ചേരും. നിയമ സഭയില്‍ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. 15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് 7നാണ് ആരംഭിച്ചത്. ഈ മാസം 24 വരെയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്രതീക്ഷിതമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തരാഖന്ധ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തില്‍ പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 5നാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News