ശബരിമലയില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും: ഡിജിപി

ശബരിമല വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

Last Updated : Oct 21, 2018, 10:33 AM IST
ശബരിമലയില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും: ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ശബരിമല വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

നടയടച്ച ശേഷം പോലീസിന്‍റെ നടപടികള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സുരക്ഷയ്ക്കായി ഉന്നത ഉദ്യേഗസ്ഥരെയാണ് നിയമിച്ചിരുന്നത്. എന്നിട്ടും പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ഉണ്ടായത് ഗൗരവമായാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലകാലം പോലീസിന് വെല്ലുവിളിയാണെന്നും ഡിജിപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയ്ക്ക് പോലീസ് ബോഡി പ്രൊട്ടെക്ടറും ഹെല്‍മറ്റും നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്നലെ 10 പേരടങ്ങിയ ബിജെപി സംഘം നിരോധനാജ്ഞ ലംഘിച്ച്‌ നിലയ്ക്കലില്‍ പ്രതിഷേധവുമായെത്തിയതും പോലീസിന്‍റെ ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. 

 

 

 

Trending News