Malappuram News: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

Malappuram: കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റ പാടുകൾ കണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 09:55 AM IST
  • പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു
  • മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് ഈ ദാരുണസംഭവം നടന്നത്
  • രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമറിനു പാമ്പുകടിയേറ്റത്
Malappuram News: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

മലപ്പുറം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് ഈ ദാരുണസംഭവം നടന്നത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറിനു പാമ്പുകടിയേറ്റത്.

Also Read: തൃശൂരിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം!

കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടിൽവച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റ പാടുകൾ കണ്ടത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Also Read: ഒരു വർഷത്തിനു ശേഷം സൂര്യൻ ശനിയുടെ രാശിയിലേക്ക്; ഇവരുടെ സമയം തെളിയും

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News