മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശന വിലക്കില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശന വിലക്കില്‍ കേന്ദ്രസഹമന്ത്രി വി. കെ. സിംഗ് വിശദീകരണവുമായി രംഗത്ത്.

Last Updated : Sep 13, 2017, 02:35 PM IST
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശന വിലക്കില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

തിരുവന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശന വിലക്കില്‍ കേന്ദ്രസഹമന്ത്രി വി. കെ. സിംഗ് വിശദീകരണവുമായി രംഗത്ത്.

 ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ്  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയത്. 

എന്നാല്‍ മന്ത്രി പങ്കെടുക്കേണ്ട പരിപാടി രാജ്യ നിലവാരത്തിന് യോജിച്ചതല്ല എന്നും  പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഉദ്യോഗസ്ഥനല്ല മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് എന്നും  താഴ്ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയ കീഴ്‍വഴക്കമില്ലെന്നും വി.കെ സിംഗ് വിശദീകരിച്ചു. സംസ്ഥാന മന്ത്രിമാരുടെ യാത്രകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതല ഉദ്യോഗസ്ഥരാണ്. 

യുഎന്‍ സംഘടിപ്പിക്കുന്ന ഈ യോഗം സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയിലാണ് നടക്കുക. കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍ മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുമുണ്ട്.

എന്നാല്‍ മന്ത്രിയ്ക്ക് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വിശദീകരണം നല്‍കിയിരുന്നു. അതുകൂടാതെ മന്ത്രിയ്ക്ക് അനുമതി നല്‍കാത്തതിന് പിന്നില്‍ ഇന്ത്യ- ചൈന തര്‍ക്കം. രൂക്ഷമായതാണ് കാരണമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Trending News