Vizhinjam Protest: നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർദേശം തള്ളി; അദാനി കമ്പനിയുടെ അവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി

Adani Group: അദാനി കമ്പനി മുന്നോട്ട് വച്ച അവശ്യങ്ങളിൽ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചർച്ച ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 03:48 PM IST
  • നഷ്ടപരിഹാരം നൽകണമെന്ന കമ്പനിയുടെ അവശ്യത്തിന് പരിഹാരം കാണും
  • ഇപ്പോള്‍ നടത്തുന്ന സമരത്തിൽ നിന്ന് സമരസമതി പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു
Vizhinjam Protest: നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർദേശം തള്ളി; അദാനി കമ്പനിയുടെ അവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി തടസ്സപെട്ടതിനെ തുടർന്നുണ്ടായ നാശനഷ്ടം സമര സമിതിയിൽ നിന്നും ഈടാക്കമണെന്ന വിസിലിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരോയും പ്രകോപിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ല. അദാനി കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് തുറമുഖത്ത് കപ്പലടുക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് വിഴിഞ്ഞത്ത് നടത്തുക. രണ്ട് മാസമുണ്ടായ കാലതാമസം മറികടക്കാനുള്ള മാർഗ്ഗങ്ങൾ കമ്പനി നിർദേശിച്ചിട്ടുണ്ട്. അദാനി കമ്പനി മുന്നോട്ട് വച്ച അവശ്യങ്ങളിൽ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നഷ്ടപരിഹാരം നൽകണമെന്ന കമ്പനിയുടെ അവശ്യത്തിന് പരിഹാരം കാണും. ഇപ്പോള്‍ നടത്തുന്ന സമരത്തിൽ നിന്ന് സമരസമതി പിന്മാറണം. മന്ത്രിസഭ ഉപസമിതി അവരുമായി നിരവധി തവണ ചർച്ച നടത്തിയതാണ്. തുറമുഖനിർമാണം നിർത്തിവയ്ക്കണമെന്ന അവശ്യം ഒഴികെയുള്ളതിൽ പരാഹാരം കണ്ടിട്ടുണ്ട്. സമരക്കാരുമായി താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ പറഞ്ഞു. അതേസമയം, തീരശേഷണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയിൽ സമരസമി പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരസമതി ഉയർത്തുന്നത്. തീരശോഷണത്തെ കുറിച്ച് പഠിക്കാൻ ജനകീയ പഠനസമതി രൂപീകരിക്കാനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ: Vizhinjam Port Strike: വിഴിഞ്ഞം സമരത്തെ രാജ്യ വിരുദ്ധ പ്രവർത്തനമായാണ് കാണുന്നതെന്ന് മന്ത്രി വി അബ്ദു റഹ്മാൻ

ഏഴം​ഗ ജനകീയ സമിതിയാണ് തീരശോഷണത്തെ സംബന്ധിച്ച് പഠനം നടത്തുക. ഇതിനായി ക്രൗഡ് ഫണ്ടിംഗ് വഴി പണം കണ്ടെത്തും. പ്രതിഷേധം ശക്തമാകുന്നതിന്റെ ഭാഗമായി ഈ മാസം 17 മുതൽ ജില്ലയിലെ വിവിധയിടങ്ങളിലായി വഴിതടയൽ സമരം സംഘടിപ്പിക്കാനും സമരസമിതി താരുമാനിച്ചിട്ടുണ്ട്. സർക്കാർ ഹൈക്കോടതിയെ വസ്തുതകൾ അറിയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. തുറമുഖ വകുപ്പ് മന്ത്രി ഒരിക്കൽ പോലും ചർച്ചയ്ക്ക് തയ്യറായിട്ടില്ല. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News