ഇതിൽ ഗിന്നസ് പക്രു ഏത്? അമ്പരന്ന് കാഴ്ചക്കാർ, നിങ്ങൾക്കും ഇതൊരു വെല്ലുവിളിയാണ്

ഹരികുമാർ കുമ്പനാടാണ് പ്രതിമയുടെ ശില്പി. പ്രതിമ കാഴ്ചയിൽ അടി മുതൽ മുടി വരെ ഒറിജിനൽ  ഗിന്നസ് പക്രു തന്നെ. തന്റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു. നൂറ് ശതമാനവും പൂർണ്ണതോടെയാണ്   ഹരികുമാർ പ്രതിമ നിർമ്മിച്ചതെന്ന് പക്രു പറഞ്ഞു. മമ്മൂട്ടി മോഹൻ ലാൽ രജനീകാന്ത് മൈക്കിൾ ജാക്സൺ തുടങ്ങി 25 ഓളം പ്രശസ്തരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. 

Edited by - Zee Malayalam News Desk | Last Updated : Sep 3, 2022, 04:31 PM IST
  • ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ മെഴുകുപ്രതിമ അനാച്ചാദന ചടങ്ങാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്.
  • തന്റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു.
  • തന്റെ ഫോട്ടോകളും അളവുകളും എടുത്തു ഹരികുമാർ പോയപ്പോൾ ശില്പം അച്ചടിച്ചത് പോലെയാകുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും പക്രു പറഞ്ഞു.
ഇതിൽ ഗിന്നസ് പക്രു ഏത്? അമ്പരന്ന് കാഴ്ചക്കാർ, നിങ്ങൾക്കും ഇതൊരു വെല്ലുവിളിയാണ്

കോട്ടയം: കാഴ്ചക്കാരെ അമ്പരപ്പിച്ച് ചലച്ചിത്ര താരം ഗിന്നസ്  പക്രുവിന്റെ മെഴുകു പ്രതിമ.  ശിൽപ്പി ഹരികുമാർ കുമ്പനാടാണ്  ജീവൻ തുടിക്കുന്ന  ഗിന്നസ്  പക്രുവിന്റെ മെഴുകു പ്രതിമ  നിർമ്മിച്ചത്. ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ മെഴുകുപ്രതിമ അനാച്ചാദന ചടങ്ങാണ്  കാഴ്ചക്കാരെ  അത്ഭുതപ്പെടുത്തിയത്. 

ഹരികുമാർ കുമ്പനാടാണ് പ്രതിമയുടെ ശില്പി. പ്രതിമ കാഴ്ചയിൽ അടി മുതൽ മുടി വരെ ഒറിജിനൽ  ഗിന്നസ് പക്രു തന്നെ. തന്റെ ജൻമനാളിൽ ലഭിച്ച സമ്മാനമായാണ് മെഴുകു പ്രതിമയെ കാണുന്നതെന്ന് അജയ് പറഞ്ഞു. നൂറ് ശതമാനവും പൂർണ്ണതോടെയാണ്   ഹരികുമാർ പ്രതിമ നിർമ്മിച്ചതെന്ന് പക്രു പറഞ്ഞു. മമ്മൂട്ടി മോഹൻ ലാൽ രജനീകാന്ത് മൈക്കിൾ ജാക്സൺ തുടങ്ങി 25 ഓളം പ്രശസ്തരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. 

Read Also: Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

എന്നാൽ ഗിന്നസ് പക്രുവിന്റെ പ്രതിമ നിർമാണം അല്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹരികുമാർ പറഞ്ഞു. ഇപ്പോൾ തമിഴ്സിനിമയുടെ ഷൂട്ടിംഗിലാണ് ഗിന്നസ് പക്രു, തന്റെ ഫോട്ടോകളും അളവുകളും എടുത്തു ഹരികുമാർ പോയപ്പോൾ ശില്പം അച്ചടിച്ചത് പോലെയാകുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും പക്രു പറഞ്ഞു. കൂടുതൽ അംഗീകാരങ്ങൾ ക്ക് അർഹനായ കലാകാരനാണ് ഹരികുമാറെന്നും  പക്രു പറഞ്ഞു.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News