കുമ്മനത്തിനെതിരെ സോഷ്യല്‍മീഡിയ പോസ്റ്റ്‌: യുവമോര്‍ച്ച പ്രവര്‍ത്തകനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

കൊടുങ്ങല്ലൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളില്‍ കുമ്മനത്തിനെതിരെ പോസ്റ്റ്‌ ഇട്ടതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പരിക്കേറ്റ ജില്ലാ കമ്മറ്റി അംഗം അനീഷ്‌ പറഞ്ഞു. നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Last Updated : Aug 15, 2017, 02:31 PM IST
കുമ്മനത്തിനെതിരെ സോഷ്യല്‍മീഡിയ പോസ്റ്റ്‌: യുവമോര്‍ച്ച പ്രവര്‍ത്തകനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളില്‍ കുമ്മനത്തിനെതിരെ പോസ്റ്റ്‌ ഇട്ടതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പരിക്കേറ്റ ജില്ലാ കമ്മറ്റി അംഗം അനീഷ്‌ പറഞ്ഞു. നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയതായിരുന്നു അനീഷ്‌. ക്ഷേത്രത്തിനു സമീപം ആര്‍ എസ് എസ് ശാഖയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നെന്ന് അനീഷ്‌ പറയുന്നു. ബിജെപിയുടെ മെഡിക്കല്‍ കോളേജ് അഴിമതി, വ്യാജരസീത് എന്നിവയ്ക്കെതിരെ അനീഷ്‌ പോസ്റ്റ്‌ ഇട്ടിരുന്നു. ഇതു കൂടാതെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റും ഇട്ടിരുന്നു. ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് അനീഷ്‌ പറയുന്നു. പരിക്കേറ്റ അനീഷ്‌ ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനീഷിന്‍റെ പരാതിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ അനീഷ്‌, രാജേഷ്, അഖില്‍,ബെനി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Trending News