Keerthy Suresh: പ്രണവുമായി എന്നേക്കാൾ അടുപ്പം അമ്മുവിനാണ്- കീർത്തി സുരേഷ് പറയുന്നു

ഞങ്ങളൊക്കെ പണ്ട് മുതലേ സുഹൃത്തുക്കളാണ്. എന്നാൽ കുറച്ചു കൂടി അടുപ്പമായത് കഴിഞ്ഞ നാല് വർഷത്തിനിടയിലായിരിക്കും 

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 02:54 PM IST
  • ടൊവീനോയും കീർത്തിയും പ്രധാന വേഷങ്ങളിലെത്തുന്ന വാശി വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളിൽ എത്തിയത്
  • ചെറിയൊരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്
  • ചിത്രത്തിൻെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു
Keerthy Suresh: പ്രണവുമായി എന്നേക്കാൾ അടുപ്പം അമ്മുവിനാണ്- കീർത്തി സുരേഷ് പറയുന്നു

തിരുവനന്തപുരം: കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും താനും തമ്മിലുള്ള സൗഹൃദം പറയുകയാണ് നടി കീർത്തി സുരേഷ്. ജാംഗോ സ്പേസ് ടീവി എന്ന യൂടൂബ് ചാനലിൻറെ അഭിമുഖകത്തിൽ നടൻ ടൊവീനോയുമായി പങ്കെടുക്കുകയായിരുന്നു കീർത്തി.

ഞങ്ങളൊക്കെ പണ്ട് മുതലേ സുഹൃത്തുക്കളാണ്. എന്നാൽ കുറച്ചു കൂടി അടുപ്പമായത് കഴിഞ്ഞ നാല് വർഷത്തിനിടയിലായിരിക്കും. ഇൻഡസ്ട്രിയിലെ ഏൻറെ ബെസ്റ്റ് ഫ്രണ്ട്സ് അമ്മുവാണ് (കല്യാണി പ്രിയദർശൻ). പക്ഷെ അപ്പുവും അമ്മുവും തമ്മിലാണ് കൂടുതൽ ക്ലോസ്. ദുബായിൽ വെച്ച് നടന്ന പരിപാടിയിലാണ് കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ എല്ലാവരും കണ്ട് മുട്ടുന്നത്.

Also Read: Janaki Sudheer : ബിഗ് ബോസ് താരം ജാനകി സുധീർ നായികയായി എത്തുന്നു; ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്കെത്തി

പ്രണവും അമ്മുവും തമ്മിലാണ് ഏറ്റവും അധികം അടുപ്പം. കുട്ടിക്കാലത്തെ ചിത്രങ്ങളൊക്കെ കാണുമ്പോൾ ചിരി വരാറുണ്ട്. കല്യാണി, പ്രണവ്,കീർത്തി തുടങ്ങിയ നാലാം തലമുറയിലെ കുട്ടികൾക്കൊപ്പമുള്ള ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു പക്ഷെ അങ്ങനെയൊരു ചിത്രത്തിന് ഒരു സമയം എടുത്തേക്കാം എന്നും കീർത്തി പറയുന്നു.

ടൊവീനോയും കീർത്തിയും പ്രധാന വേഷങ്ങളിലെത്തുന്ന വാശി വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളിൽ എത്തിയത്. രേവതി കലാമന്ദിറിൻറെ ബാനറിൽ കീർത്തി സുരേഷിൻറെ പിതാവ് കൂടിയായ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചത്. വിഷ്ണു രാഘവാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും  സംവിധാനവും. മികച്ച തീയ്യേറ്റർ പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ്  മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.  ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു.

Also Read: Aishwarya Bhaskaran: നരസിംഹത്തിലെ നായിക ഇപ്പോൾ കഴിയുന്നത് സോപ്പ് വിറ്റ്, ഐശ്വര്യ പറയുന്നത്

ചിത്രത്തിൻറെ  ട്രെയ്‌ലർ മെയ് 28 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതി നേടാൻ ചിത്രത്തിൻറെ ട്രെയ്‌ലറിന് സാധിച്ചിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാശി. ഏറെ നാളുകൾക്ക് ശേഷം രേവതീ കലാമന്ദിർ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയെ പ്രത്യേകതയും വാശിക്കുണ്ട്. മികച്ച പ്രതികരണമാണ് വാശിയുടെ ട്രെയിലറിന് ലഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News