"അച്ഛന്‍ പറഞ്ഞു AMMA ഒരു മാഫിയ സംഘമാണെന്ന്‌, എന്നാല്‍ അതിനും അപ്പുറമാണ് AMMA": നാമനിർദേശം പത്രിക തള്ളിയതിനെതിരെ നടൻ ഷമ്മി തിലകൻ

നാമനിർദേശ പത്രികയിൽ ഷമ്മി തിലകന്റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടന്റെ നോമിനേഷൻ തള്ളിയത്. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു ഐക്യകണ്ഠേനെ തിരഞ്ഞെടുക്കപ്പെട്ടു. 

Written by - Zee Hindustan Malayalam Desk | Last Updated : Dec 5, 2021, 07:02 PM IST
  • ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള നടന്റെ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ഷമ്മി തിലകന്റെ പ്രതികരണം.
  • AMMA യിലെ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്ല, സംഘടന പ്രവർത്തനങ്ങൾ ജനാധിപത്യപരമാക്കാനാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയതും നാമനിർദേശം നൽകിയതെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
  • തന്റെ നോമിനേഷൻ തള്ളിയത് നേരത്തെ മുൻകൂട്ടി തന്നെയാണെന്ന് നടൻ ആരോപിക്കുകയും ചെയ്തു.
"അച്ഛന്‍ പറഞ്ഞു AMMA ഒരു മാഫിയ സംഘമാണെന്ന്‌, എന്നാല്‍ അതിനും അപ്പുറമാണ് AMMA": നാമനിർദേശം പത്രിക തള്ളിയതിനെതിരെ നടൻ ഷമ്മി തിലകൻ

കൊച്ചി: മലയാള താരസംഘടന AMMA യുടെ 2021-24 ഭരണസമിതി തിരഞ്ഞെടുപ്പിനെതിരെ നടൻ ഷമ്മി തിലകൻ (Shammy Thilakan). AMMA ഒട്ടും സുതാര്യമല്ല എന്നാണ് സംഘടനയ്ക്കെതിരെ നടൻ ആരോപണം ഉയർത്തിയിരിക്കുന്നത്. ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള നടന്റെ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ഷമ്മി തിലകന്റെ പ്രതികരണം.

"അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് 'അമ്മ'. അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണെന്ന്‌. എന്നാല്‍ അതിനും അപ്പുറമാണ് അമ്മ" ഷമ്മി തിലകൻ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : AMMA യുടെ Cinema പ്രിയദർശൻ ഉപേക്ഷിച്ചു, പകരം വൈശാഖ് സംവിധാനം ചെയ്യും

AMMA യിലെ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്ല, സംഘടന പ്രവർത്തനങ്ങൾ ജനാധിപത്യപരമാക്കാനാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയതും നാമനിർദേശം നൽകിയതെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. തന്റെ നോമിനേഷൻ തള്ളിയത് നേരത്തെ മുൻകൂട്ടി തന്നെയാണെന്ന് നടൻ ആരോപിക്കുകയും ചെയ്തു.

ALSO READ : AMMA: താരസംഘടന 'അമ്മയുടെ' ആസ്ഥാനമന്ദിരം ഒരുങ്ങി, മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം

നാമനിർദേശ പത്രികയിൽ ഷമ്മി തിലകന്റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടന്റെ നോമിനേഷൻ തള്ളിയത്. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു ഐക്യകണ്ഠേനെ തിരഞ്ഞെടുക്കപ്പെട്ടു. 

ALSO READ : മരുന്നിന് പണമില്ല, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണം -മോളി കണ്ണമാലി

കൂടാതെ മോഹൻലാലിനെതിരെ ഷമ്മി തിലകൻ ആഞ്ഞടിക്കുകയും ചെയ്തു. സംഘടനയിൽ പല ആവശ്യങ്ങളും ഉന്നയിക്കണമെന്ന് മോഹൻലാൽ തന്നെയാണ് തന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. സംഘടനയിലെ പ്രവർത്തനങ്ങൾ സുതാര്യമാകണമെന്ന് പറയുന്ന നടന്റെ സത്യസന്ധതയുടെ അളവിനെ കുറിച്ച് തൽക്കാലും താന്നൊന്നും പറയുന്നില്ല എന്നാണ് അഭിമുഖത്തിനിടെ ഷമ്മി പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News