Bigg Boss: ബിഗ് ബോസില്‍ ഇന്ന് പുറത്തുപോകുന്നത് ആര്? വീണ്ടുമൊരു വൈല്‍ഡ് കാര്‍ഡ് എൻട്രി ഉണ്ടാകുമോ? പ്രൊമോ

ഈ ആഴ്ച ഏത് മത്സരാർഥിയാണ് പുറത്ത് പോകുന്നതെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 03:03 PM IST
  • ഈ ആഴ്ച ഏത് മത്സരാർഥിയാണ് പുറത്ത് പോകുന്നതെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
  • വൈൽഡ് കാർഡ് എൻട്രിയിലൂടെ ആരെങ്കിലും പുതിയതായി ബി​ഗ് ബോസ് വീട്ടിലേക്ക് എത്തുമോ എന്നത് പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്.
  • ഈ ആഴ്ച ആരാണ് പുറത്തുപോകുക, അല്ലെങ്കില്‍ പുതിയ അതിഥി ആരെങ്കിലും വരുമോ എന്ന് മോഹൻലാല്‍ ചോദിക്കുന്ന പ്രോമോ പുറത്തുവിട്ടിട്ടുണ്ട്.
Bigg Boss: ബിഗ് ബോസില്‍ ഇന്ന് പുറത്തുപോകുന്നത് ആര്? വീണ്ടുമൊരു വൈല്‍ഡ് കാര്‍ഡ് എൻട്രി ഉണ്ടാകുമോ? പ്രൊമോ

ബി​ഗ് ബോസിലെ എവിക്ഷൻ പ്രക്രിയ നടക്കുന്ന ദിവസങ്ങളാണ് ശനിയും ഞായറും. പ്രേക്ഷകർ വോട്ടിലൂടെ തിരഞ്ഞെടുക്കുന്നവരിൽ നിന്നൊരാൾ ആണ് പുറത്തു പോകുന്നത്. അവതാരകനായ മോഹൻലാൽ എത്തുന്ന ദിവസങ്ങൾ കൂടിയാണിത്. ഇത് തന്നെയാണ് ഈ എപ്പിസോഡുകളുടെ ആകർഷണവും. ഓരോ ആഴ്ചയിലെയും സംഭവങ്ങൾ വിശകലനം ചെയ്യുന്ന എപ്പിസോഡ് കൂടിയാണിത്. 

ഈ ആഴ്ച ഏത് മത്സരാർഥിയാണ് പുറത്ത് പോകുന്നതെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആരെങ്കിലും പുതിയതായി ബി​ഗ് ബോസ് വീട്ടിലേക്ക് എത്തുമോ എന്നത് പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഈ ആഴ്ച ആരാണ് പുറത്തുപോകുക, അല്ലെങ്കില്‍ പുതിയ അതിഥി ആരെങ്കിലും വരുമോ എന്ന് മോഹൻലാല്‍ ചോദിക്കുന്ന പ്രോമോ പുറത്തുവിട്ടിട്ടുണ്ട്. 

 

Also Read: Bigg Boss Malayalam: ബിഗ് ബോസിലെ ഈ രഹസ്യം നിങ്ങൾക്ക് അറിയാമോ? ഈ ദിവസം ബിഗ് ബോസ് അവധിയിലാണ്

 

"നമുക്ക് നേരെ മാത്രമല്ല സമൂഹത്തിന് നേര്‍ക്കു തിരിച്ചു വെച്ച ഒരു കണ്ണാടിയാണ് ബിഗ് ബോസ് വീട്. മലയാളി സമൂഹത്തിന്റെ പ്രതിനിധികളായ തികച്ചും വിഭിന്നരായ 17 പേരില്‍ തുടങ്ങിയ ഗെയിമാണ്. അവരില്‍ പലരും പുറത്തുപോയി. അപ്രതീക്ഷിതമായി കടന്നുവന്ന ഒരാള്‍ നിര്‍ഭാഗ്യവശാല്‍ പടിയിറങ്ങേണ്ടിയും വന്നു. ശേഷിക്കുന്നവര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‍കരിക്കാൻ ശ്രമിച്ച് കളി തുടരുന്നു. ഇനി ആരാണ് പുറത്തേയ്‍ക്ക്. അതോ ഇനിയും പുതിയ അതിഥികള്‍ കടന്നുവരുമോ?, കാത്തിരുന്ന കാണുക, ബിഗ് ബോസ് മലയാളം സീസൺ 4" എന്നാണ് മോഹൻലാൽ പ്രോമോയിൽ പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News