ക്ഷണം ലഭിച്ചിട്ടും അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാത്ത നടൻ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ബിജെപി പ്രവർത്തകരാണ് വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ പങ്കുവെച്ച് ഒരു പോസ്റ്റിനു താഴെ മലൈക്കോട്ടെ വാലിബൻ ബഹിഷ്കരിക്കുന്നതായും, മോഹൻലാലിന്റെ ഒരു സിനിമ പോലും ഇനി തിയേറ്ററിൽ പോയി കാണില്ല എന്നുള്ള രീതിയിൽ കമന്റുകളുമായി എത്തിയത്. ഇതോടെ മറ്റെന്നും കിട്ടാത്ത തരത്തിലുള്ള റീച്ച് ആ പോസ്റ്റിന് നേടാനായി എന്നുള്ളതാണ് യാഥാർത്ഥ്യം.
രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമായ ആളുകൾ മോഹൻലാലിന്റെ പോസ്റ്റിന് താഴെ എത്തി വമ്പൻ പോര് നടത്തി. അയ്യോ സംഘിക്കൂട്ടം സിനിമ ബഹിഷ്കരിച്ചതോടെ വാലിബന് വമ്പൻ വിജയം നിശ്ചയമായി എന്നും, സംഘികൾ കാണാത്തതുകൊണ്ട് സിനിമ വിജയിക്കാതിരിക്കില്ല എന്നുള്ള രീതിയിലും കമന്റുകൾ എത്തി. അതിനിടയിൽ ചിലർ മോഹൻലാൽ ഇപ്പോൾ പോകാത്തത് അമേരിക്കയിൽ ആയതുകൊണ്ടാണെന്നും തിരിച്ചെത്തി സിനിമ റിലീസ് കഴിഞ്ഞാൽ ഉടൻതന്നെ രാമ ക്ഷേത്രം സന്ദർശിക്കുമെന്നും അഭിപ്രായം പറയുന്നുണ്ട്.
ALSO READ: 'നിങ്ങൾ കണ്ടതെല്ലാം പൊയ്'; വാലിബൻ ട്രെയിലറിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത് കേട്ടോ
അതേസമയം ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പോടെയാണ് വാലിബൻ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.