ആലിയ-റണ്‍ബീര്‍ വിവാഹ൦‍‍; ക്ഷണക്കത്ത് പുറത്ത്?

രാജസ്ഥാന്‍ ജോധ്പൂരില്‍ ജനുവരി 22ന് ഇരുവരും വിവാഹിതരാകുമെന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരുന്നത്. 

Last Updated : Oct 23, 2019, 07:17 PM IST
ആലിയ-റണ്‍ബീര്‍ വിവാഹ൦‍‍; ക്ഷണക്കത്ത് പുറത്ത്?

ണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്‌. 

പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ ഇരുവരുടെയും വിവാഹത്തിനായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനിടെ, രണ്‍ബീര്‍-ആലിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍  വൈറലായിരുന്നു. രാജസ്ഥാന്‍ ജോധ്പൂരില്‍ ജനുവരി 22ന് ഇരുവരും വിവാഹിതരാകുമെന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍, ഈ ക്ഷണക്കത്ത് വ്യാജമാണെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. വിവാഹത്തെ കുറിച്ച് രണ്‍ബീറോ ആലിയയോ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല. 

 
 
 
 

 
 
 
 
 
 
 
 
 

Oh god what is happening around!!!! @aliaabhatt Ranbir Kapoor are getting married. . . . . #aliaabhatt #aliaabhat #aliabhattfans #aliabhatt #alia #ranbirkapoorfan #ranbirkapoor #aliaabhatwedding#umaidbhawanpalace #Weddingalert #weddingdate #aliaranbir #bollywoodnews #bollywoodactors #bollywoodactress #sadak2 #yrkkh #kaira #kairav #kairasongs #biggboss13 #yehrishtakyakehlatahai #shehnaazgill #paraschhabra #mahirasharma

A post shared by COPY TO YOU (@copytoyou) on

കൂടാതെ, നിറയെ തെറ്റുകളോടെയാണ് ക്ഷണക്കത്ത് പുറത്ത് വന്നിരിക്കുന്നത്. 'മുകേഷ് ഭട്ടിന്‍റെ മകള്‍ ആലിയ' എന്നാണ് ക്ഷണക്കത്തില്‍.

മഹേഷ്‌ ഭട്ട് എന്നാണ് ആലിയയുടെ പിതാവിന്‍റെ പേര്. കൂടാതെ, ആലിയയുടെ പേരിന്‍റെ സ്പെല്ലിംഗും തീയതിയും തെറ്റായാണ് കൊടുത്തിരിക്കുന്നത്. 

'22th' ജനുവരി എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, 22nd എന്നാണ് ഇംഗ്ലീഷില്‍ ഇരുപത്തിരണ്ടാം തീയതിയ്ക്ക് പറയുക. 

Trending News