Actress Ramya: പാന്റ് എവിടെ? ഇനി മറന്നതാണോ? നടി രമ്യയുടെ പോസ്റ്റിന് പിന്നാലെ ട്രോളോട് ട്രോൾ

Actress Ramya Pantless Photo Viral: വിദേശയാത്രയ്ക്കിടെ രമ്യ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. യൂറോപ്പിലാണ് താരമുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 12:51 PM IST
  • ഒരു ഷർട്ട് മാത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് രമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • പാന്റ് കാണാത്ത വിധമുള്ള ഒരു ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്.
  • സൺ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രമ്യയെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.
Actress Ramya: പാന്റ് എവിടെ? ഇനി മറന്നതാണോ? നടി രമ്യയുടെ പോസ്റ്റിന് പിന്നാലെ ട്രോളോട് ട്രോൾ

Actress Ramya Pantless Photo: സാൻഡൽവുഡിലെ താരസുന്ദരിമാരിൽ ഒരാളാണ് ചാമിംഗ് സ്റ്റാർ രമ്യ. ദിവ്യ സ്പന്ദന എന്നും ഇവർ അറിയപ്പെടുന്നു. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രമ്യ ഇപ്പോൾ വീണ്ടും തിരിച്ചെത്തി ആപ്പിൾ ബോക്സ് സ്റ്റുഡിയോസ് എന്ന കമ്പനിക്ക് കീഴിൽ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്. കൂടാതെ, അഭിനയത്തിലേക്കും താരം എത്തിയിരിക്കുകയാണ്. ധനഞ്ജയ് നായകനാകുന്ന 'ഉത്തരകാണ്ഡ' എന്ന ചിത്രത്തിലാണ് അവർ അഭിനയിക്കുന്നത്.

രാഷ്ട്രീയത്തിലായിരുന്നപ്പോൾ നിരന്തരം വാർത്തകളിൽ പ്രത്യക്ഷപ്പെട്ട ഒരു താരമായിരുന്നു രമ്യ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോഴും അതിൽ മാറ്റമൊന്നുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് രമ്യ. എന്നാൽ ഇത് സിനിമ സംബന്ധമായിട്ടുള്ളതല്ല, മറിച്ച് രമ്യയുടെ വസ്ത്രധാരണത്തിനാലാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

സിനിമാ ജോലികളിൽ നിന്ന് വിട്ടുനിൽക്കാനായി പലപ്പോഴും രമ്യ വിദേശയാത്രകൾ നടത്താറുണ്ട്. ഇപ്പോൾ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയപ്പോൾ‌ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഈ ഫോട്ടോയെ വിമർശിച്ചും, അനുകൂലിച്ചും, ട്രോളിയും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. രമ്യയുടെ പുതിയ പോസ്റ്റ് ഏതായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ramya|Divya Spandana (@divyaspandana)

ഒരു ഷർട്ട് മാത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് രമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാന്റോ ഷോർട്ട്സോ അവർ ധരിച്ചിട്ടില്ല എന്ന് തന്നെ തോന്നും ചിത്രം കണ്ടാൽ. പാന്റ് കാണാത്ത വിധമുള്ള ഒരു ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. സൺ​ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രമ്യയെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമാത്. യൂറോപ്പിന്റെ ഭം​ഗി കാണിക്കുന്ന മറ്റ് നിരവധി ഫോട്ടോകൾക്കൊപ്പമാണ് ഈ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആ ചിത്രങ്ങൾക്കൊപ്പം ഇത്തരമൊരു ഫോട്ടോ ഷെയർ ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നായിരുന്നു പലരുടെയും ചോദ്യം.

Also Read: Jawan Latest Updates: ജവാൻ പ്രിവ്യൂ പുറത്ത് വിട്ടു; കിം​ഗ് ഖാൻ വീണ്ടും തകർക്കുമെന്ന് ആരാധകർ

മറ്റൊരു സ്ത്രീക്കൊപ്പം നിന്നുകൊണ്ട് മിറർ സെൽഫിയെടുത്താണ് രമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലരും അവരുടെ ഈ ചിത്രത്തെ വിമർശിച്ചിട്ടുണ്ട്. 'നാലാമത്തെ ഫോട്ടോയിൽ എന്താണ് ഉള്ളത്? എന്തിനാണ് ഇത്തരമൊരു ഫോട്ടോ പങ്കുവെച്ചതെന്ന് ചിലർ ചോദ്യം ചെയ്യുന്നുണ്ട്. പാന്റ് എവിടെ? തുടങ്ങിയ ട്രോളുകളും വരുന്നുണ്ട്. എന്നാൽ ചിലർ രമ്യയെ അനുകൂലിച്ചും രം​ഗത്തെത്തി. DK എന്ന അടിക്കുറിപ്പോടെയാണ് രമ്യ ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

വലിയ ആരാധകവൃന്ദമുള്ള നടിയാണ് രമ്യ. ആദ്യം സിനിമയിൽ അഭിനയിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലിറങ്ങി. രമ്യ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലേക്കും അഭിനയത്തിലേക്കും വീണ്ടും എത്തിയിരിക്കുകയാണ് രമ്യ. വണ്ണം കുറയ്ക്കാനുള്ള ചികിത്സയ്ക്കായാണ് രമ്യ വിദേശത്തേക്ക് പോയതെന്നാണ് സൂചന. മുൻ എംപിയും നടിയുമായ രമ്യം വീണ്ടും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

അഭിനയത്തിൽ നിന്നും വിട്ട് നിന്നതിനാൽ അൽപ്പം വണ്ണം വെച്ചിരുന്ന താരം ഇപ്പോൾ വീണ്ടും വണ്ണം കുറച്ച് അഭിനയത്തിലേക്ക് തിരികെയെത്താനുള്ള തയാറെടുപ്പിനായാണ് വിദേശത്തേക്ക് പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഴയ ശൈലിയിൽ സ്ക്രീനിൽ വീണ്ടും ​ഗ്ലാമറസായി എത്താനുള്ള ഒരുക്കത്തിലാണ് നടി.

സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചാണ് ദിവ്യ സ്പന്ദന സിനിമയിൽ സജീവമാകുന്നത്. മുൻ കോൺഗ്രസ്‌ എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന, കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൻറെ മുൻ അദ്ധ്യക്ഷ കൂടിയായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ സജീവമായിരിക്കവേയാണ് 2012ൽ ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2013ൽ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എംപിയായി. 2014ൽ ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൽ സജീവമായത്.

2003ൽ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News