Marakkar: Lion of the Arabian Sea| "ചതിയൻ മാരുടെ ശവമടക്കേണ്ടത് പൂവും ചന്ദനവും ഇട്ടല്ല"- ആകാംക്ഷയിൽ മരക്കാറിൻറെ ട്രെയിലർ

കഷ്ടിച്ച് ഒരു ദിവസം മാത്രമാണ് ചിത്രം തീയേറ്ററിലെത്താൻ ഇനി ഉള്ളത്. ഇതിനിടയിലെത്തിയ ട്രെയിലറിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 05:17 PM IST
  • യൂ ടൂബിലാണ് ചിത്രത്തിൻറെ ഗ്രാൻറ് ട്രെയിലർ പങ്ക് വെച്ചത്
  • കഷ്ടിച്ച് ഒരു ദിവസം മാത്രമാണ് ചിത്രം തീയേറ്ററിലെത്താൻ ഇനി ഉള്ളത്
  • തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലേക്കും എത്തുമെന്ന് മോഹൻലാലടക്കം വ്യക്തമാക്കി
Marakkar: Lion of the Arabian Sea| "ചതിയൻ മാരുടെ ശവമടക്കേണ്ടത് പൂവും ചന്ദനവും ഇട്ടല്ല"- ആകാംക്ഷയിൽ മരക്കാറിൻറെ ട്രെയിലർ

ഗംഭീര ആക്ഷനിൽ കിടിലൻ ഡയലോഗുകളുമായി മരക്കാറിൻറെ ട്രെയിലർ റിലീസായി. യൂ ടൂബിലാണ് ചിത്രത്തിൻറെ ഗ്രാൻറ് ട്രെയിലർ പങ്ക് വെച്ചത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലാക്കും ചിത്രമെന്നതിൽ പുതിയ ട്രെയിലറോടെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

കഷ്ടിച്ച് ഒരു ദിവസം മാത്രമാണ് ചിത്രം തീയേറ്ററിലെത്താൻ ഇനി ഉള്ളത്. ഇതിനിടയിലെത്തിയ ട്രെയിലറിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്.ഗ്രാഫിക്സും, വിഷ്വൽ എഫ്കടും കൂടിയാവുമ്പോൾ തീയേറ്ററിൽ പ്രതീക്ഷിക്കാവുന്നത്. ഒരു സൂപ്പർ അനുഭവം തന്നെയായിരിക്കും.

Also Read: Marakkar Teaser | പൂരത്തിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടായി മരക്കാറിന്റെ ആദ്യ ടീസർ

തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലേക്കും എത്തുമെന്ന് ഇതിനോടകം മോഹൻലാലടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഒരു തവണ കൂടി-പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിനെ സിനിമാലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് മൂലം മാറ്റിവെച്ച ചിത്രം പിന്നീട് ഒടിടി-തീയേറ്റർ റീലിസ് വിവാദത്തിൽപ്പെട്ടിരുന്നു.

ഒടുവിലാണ് ചിത്രം തീയേറ്റർ റിലീസിന് എത്തുമെന്ന് ഉറപ്പായത്.ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 

Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News