Methil Devika FB Account: ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മേതില്‍ ദേവിക

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 12:07 AM IST
  • പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.
  • മേതില്‍ ദേവികയുടെ FB പേജിലെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
  • മേതില്‍ ദേവിക (Methil Devika) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Methil Devika FB Account: ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മേതില്‍ ദേവിക

Kochi: പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. 

മേതില്‍ ദേവികയുടെ FB പേജിലെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മേതില്‍ ദേവിക  (Methil Devika) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും അവര്‍  ആവശ്യപ്പെട്ടു. 

"എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണം", ദേവിക പറയുന്നു. വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു.

Also Read: Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ (blue butterfly) പൊരുള്‍ അറിയുമോ?

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

അടുത്തിടെ അനൂപ് മേനോന്‍റെ ഫേസ്‍ബുക്ക് പേജും ഹാക്ക് ചെയ്യപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‍തിരുന്നു.

Also Read: Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News