Minnal MuralI | സിനിമയ്ക്ക് മുന്നേ ഫാൻസിനെ കാണാൻ മുരളി എത്തി - വീഡിയോ

7.57 മിനിറ്റുള്ള വീഡിയോയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ റിലീസ് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 12:32 PM IST
  • സിനിമ എത്തും മുന്നേ തന്റെ ഫാൻസിനെ കാണാൻ ടൊവിനോ തോമസ് എത്തുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.
  • ടൊവിനോ തോമസിന്റെ 4,5 ഫാൻസിനെ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ.
  • ടൊവിനോയെ കുറിച്ചുള്ള കാര്യങ്ങൾ ഓരോരുത്തരും പങ്കുവയ്ക്കുന്നതിനിടെ ഇവരുടെ അടുത്തേക്ക് നടൻ എത്തുന്നു.
Minnal MuralI | സിനിമയ്ക്ക് മുന്നേ ഫാൻസിനെ കാണാൻ മുരളി എത്തി - വീഡിയോ

മിന്നൽ മുരളി (Minnal Murali) സിനിമ എത്താൻ ഇനി അധിക സമയമൊന്നും വേണ്ട. ഒരു മണിക്കൂറും കൂടി കാത്തിരുന്നാൽ മതി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയ്ക്കായി. ഉച്ചയ്ക്ക് 1.30ന് ടൊവിനോ - ബേസിൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മിന്നൽ മുരളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ഇതുവരെ ഒരു തെന്നിന്ത്യൻ സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പ്രൊമോഷൻ നേടികൊണ്ടാണ് മിന്നൽ മുരളി ആ​ഗോളതലത്തിൽ ശ്ര​ദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ എത്തും മുന്നേ തന്റെ ഫാൻസിനെ കാണാൻ ടൊവിനോ തോമസ് (Tovino Thomas) എത്തുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.

 

ടൊവിനോ തോമസിന്റെ 4,5 ഫാൻസിനെ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ടൊവിനോയെ കുറിച്ചുള്ള കാര്യങ്ങൾ ഓരോരുത്തരും പങ്കുവയ്ക്കുന്നതിനിടെ ഇവരുടെ അടുത്തേക്ക് നടൻ എത്തുന്നു. ഇത് കാണുന്നവരെ കണ്ണീരണിയിക്കുന്നു എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ കമന്റായി എത്തുന്നത്. 

Also Read: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?

തന്റെ ആരാകർക്ക് മിന്നൽ മുരളിയുടെ ടീഷർട്ടും താരം സമ്മാനിക്കുന്നുണ്ട്. 7.57 മിനിറ്റുള്ള വീഡിയോയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ റിലീസ് ചെയ്തിരിക്കുന്നത്. 

Also Read: Kerala Police | കേരളാ പോലീസിന്റെ 'മിന്നൽ മുരളി' എത്തി! കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹം

സൂപ്പർ ഹീറോ ചിത്രങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന യുവത്വം അത്രയേറെ ടൊവിനോ തോമസിനേയും ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് ഈ വീഡിയോയയിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിന്റെ സൂപ്പർ ഹീറോ ആയി മാറുകയാണ് ടൊവിനോ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News