ഫോറൻസിക് ടീമെത്തുന്നു; ഐഡന്റിറ്റി തേടി, പുതിയ ചിത്രം ഉടൻ

2020 ഫെബ്രുവരി 28-ന് തീയ്യേറ്ററിൽ റിലീസ് ചെയ്ത ചിത്രം മിക്സഡ് റിവ്യൂ ആയിരുന്നെങ്കിലും വിജയമായിരുന്നെന്നാണ് ബോക്സോഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 05:52 PM IST
  • രാഗം മൂവിസിൻറെ ബാനറിൽ രാജു മല്യത്ത് സെഞ്ചുറി കൊച്ചുമോൻ എന്നിവർ ചേർന്നാണ് ഐഡൻറിൻറി നിർമ്മിക്കുന്നത്
  • ഒരു മികച്ച ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന
  • കോവിഡ് -19 കാരണം ഇന്ത്യയൊട്ടാകെ തിയറ്റർ അടച്ചുപൂട്ടിയിട്ടും ഫോറൻസിക് ബോക്‌സ് ഓഫീസിൽ സാമ്പത്തികമായി വിജയമായിരുന്നു
ഫോറൻസിക് ടീമെത്തുന്നു; ഐഡന്റിറ്റി തേടി, പുതിയ ചിത്രം ഉടൻ

ഫോറൻസിക്കിന് ശേഷം അഖിൽ പോളും അനസ് ഖാനും ഒന്നിക്കുന്ന ചിത്രം ഐഡന്റിറ്റി അണിയറയിൽ. ടൊവീനോയും മഡോണ സെബാസ്റ്റ്യനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗം മൂവിസിൻറെ ബാനറിൽ രാജു മല്യത്ത് സെഞ്ചുറി കൊച്ചുമോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മികച്ച ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന. 

2020 ഫെബ്രുവരി 28-ന് തീയ്യേറ്ററിൽ റിലീസ് ചെയ്ത ചിത്രം മിക്സഡ് റിവ്യൂ ആയിരുന്നെങ്കിലും വിജയമായിരുന്നെന്നാണ് ബോക്സോഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ജൂൺ 7 ന് നെറ്റ്ഫ്ലിക്സ് വഴി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.മംമ്ത മോഹൻദാസ്, റബേക്ക മോണിക്ക,തമന്ന പ്രമോദ്, ജിജു ജോൺ,സൈജു കുറുപ്പ്,അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Also Read: Kudukku 2025 Teaser: കൃഷ്ണ ശങ്കറിന്റെ വേറിട്ട കഥാപാത്രം; നിഗൂഢത നിറച്ച് 'കുടുക്ക് 2025' ടീസർ

കോവിഡ് -19 കാരണം ഇന്ത്യയൊട്ടാകെ തിയറ്റർ അടച്ചുപൂട്ടിയിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ സാമ്പത്തിക വിജയമായിരുന്നു, 13 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം 15 കോടി രൂപയും ലോകമെമ്പാടുമായി 25 കോടി രൂപയും നേടി. , സാറ്റലൈറ്റും മറ്റ് ഡിജിറ്റൽ അവകാശങ്ങളും ഉൾപ്പെടെയാണിത്.

അതേസമയം അതേ ടീം തന്നെ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ഒരു മികച്ച ത്രില്ലർ എക്സ്പീരിയൻസാണ് പ്രേക്ഷകരും ചിത്രത്തിൽ പ്രതീക്ഷിക്കുന്നത്. 2023-ൽ ചിത്രം റിലീസിന് എത്തിയേക്കും. എന്നാണ് ഇത് വരെയുള്ള സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News