ചെന്നൈ: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിഘ്നേഷ് ശിവൻ ജോടികളുടെ വിവാഹ തീയ്യതി നിശ്ചയിച്ചതായി സൂചന. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നെങ്കിലും വിവാഹം സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോൾ പുതിയ തീയ്യതി പുറത്ത് വന്നിരിക്കുന്നത്.
നിലവിലെ സൂചനകൾ പ്രകാരം ജൂൺ-9നാണ് ഇവരുടെ വിവാഹം. തിരുപ്പതിയാണ് ചടങ്ങുകൾ നടക്കുക എന്നും സൂചനയുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമെ കല്യാണത്തിന് എത്തു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സിനിമാ രംഗത്ത് നിന്നും ആരൊക്കെ ഉണ്ടാവും എന്നത് സംബന്ധിച്ച് നിലവിൽ ഒരു സൂചനകളും ഇല്ല.
തിരുപ്പതി ഇഷ്ട സ്ഥലമോ?
വിഘ്നേഷ്-നയൻതാര ജോഡികളെ ഏറ്റവും അധികം കണ്ടിട്ടുള്ള സ്ഥലങ്ങളിൽ ഒന്ന് ഒരു പക്ഷെ ക്ഷേത്രങ്ങളിലായിരിക്കും. നേരത്തെ ചോറ്റാനിക്കര ക്ഷേത്രത്തിലും മകം തൊഴാൻ ഇരുവരും എത്തിയതും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ക്ഷേത്ര ദർശന ചിത്രങ്ങളും ഇടക്കിടെ ഇൻസ്റ്റഗ്രാമിൽ നിറയാറുണ്ട്. തിരുപ്പതിയിൽ ദർശനത്തിന് എത്തുന്ന ഇവരുടെ ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും വൈറലാവാറുണ്ട്. ഏതായാലും ജൂൺ-9ലെ ചടങ്ങുകൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.
കാത് വാക്കുളെ ആ കാതൽ
വിഘേനേശ് ശിവൻ തന്നെ സംവിധാനം ചെയ്ത 'കാത് വാക്കുളെ രണ്ട് കാതലിലാണ്' നയൻസ് അവസാനം നായികയായി എത്തുന്ന ചിത്രം. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. സാമന്തയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഏപ്രിൽ 28-ന് റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ചത് മികച്ച പ്രേക്ഷക പ്രതികരണമാണ്
ബോളിവുഡിലും ഷാരൂഖിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് നയൻസ്. 'ശ്രീരാമ രാജ്യം' എന്ന ചിത്രത്തോടെ സിനിമയിൽ നിന്നും നയൻസ് ഇടവേള എടുത്തിരുന്നു പിന്നീട് 2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രമായ നാനും റൗഡി താനിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...