പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്റെ ട്വീറ്റ് വൈറലാകുന്നു.
പാക് ചലച്ചിത്ര താരം ഹംസ അബ്ബാസ് അലിയാണ് വര്‍ത്തമാന്റെ മകന് ട്വീറ്റ് ചെയ്തത്. സൈനികനായ അച്ഛനെ ഓര്‍ത്ത് നീ അഭിമാനിക്കണമെന്നാണ് ഹംസ ട്വീറ്റില്‍ പറയുന്നത്.
എന്നാല്‍, തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപ്പിടിച്ച് നീ ചോദിക്കണം 'മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിനുള്ള യുദ്ധവും മരണവും ശരിയാണോയെന്ന്''- ഹംസ കുറിച്ചു.
''കൂടാതെ, നിന്നെപ്പോലെയുള്ള കുട്ടികള്‍ക്ക് അച്ഛന്മാരോടൊപ്പം കാശ്മീരില്‍ സമാധാനമായി ജീവിക്കണ്ടേയെന്നും അച്ഛനോട് നീ ചോദിക്കണം''- ഹംസ പറഞ്ഞു.
Hey lil champ! Ur dad is a soldier, be proud of him. We r sending him back to u. But whn u do hug him aftr he is back, ask him is war & death for Modi's political campaign worth it? Also ask him tht dont lil champs like u in Kashmir deserve to live in peace with thr dads? PEACE pic.twitter.com/UHttKp9M59
— Hamza Ali Abbasi (@iamhamzaabbasi) February 28, 2019
അതിര്‍ത്തിയിലെ സംഘര്‍ഷം ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് പാക് താരത്തിന്റെ ട്വീറ്റ്.
അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന് വര്ത്തമാന് പാക് സൈന്യത്തിന്റെ പിടിയിലായത്.