Perfume Movie: കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെർഫ്യൂം നവംബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്

Perfume Malayalam Movie: ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിലെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 05:21 PM IST
  • യുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട് പെർഫ്യൂം
  • കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു
Perfume Movie: കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെർഫ്യൂം നവംബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്

കൊച്ചി: കനിഹയും ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'പെര്‍ഫ്യൂം' നവംബര്‍ പതിനെട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെർഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവരുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിലെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു.

പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് കനിഹ പെർഫ്യൂമിൽ അവതരിപ്പിക്കുന്നത്. നഗരത്തില്‍ കഴിയുന്ന സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അവൾക്കു തന്നെ ഒരു കെണിയായി മാറുമ്പോൾ ഉണ്ടാകുന്ന ഒരു  സ്ത്രീയുടെ നിസ്സഹായതയും ചിത്രത്തിൽ വ്യക്തമാക്കുന്നു. ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട്.  കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ  പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ALSO READ: "സിനിമയ്ക്ക് ലാഗുണ്ടെന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും"; സിനിമയെക്കുറിച്ച് പഠിച്ചിട്ട് റിവ്യൂ ചെയ്യൂവെന്ന് അഞ്ജലി മേനോൻ

മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. ഈ ചിത്രത്തിലെ 'നീലവാനം  താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിന് 2021ലെ  ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്  കെഎസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പികെ സുനിൽകുമാറിനും ലഭിച്ചിട്ടുണ്ട്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് - വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം- രാജേഷ് ബാബു കെ, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ, ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News