സല്‍മാന്‍- കത്രീന; പ്രണയജോഡികളായെത്തുന്ന ഭരതിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രണയജോഡികളായെത്തുന്ന അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭരതിലെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഒരു ഗാനത്തിനിടെയുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

Last Updated : Aug 26, 2018, 06:48 PM IST
സല്‍മാന്‍- കത്രീന; പ്രണയജോഡികളായെത്തുന്ന ഭരതിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ല്‍മാന്‍ ഖാനും കത്രീന കൈഫും പ്രണയജോഡികളായെത്തുന്ന അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭരതിലെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഒരു ഗാനത്തിനിടെയുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു സല്‍മാന്‍റെ നായിക. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രത്തിനുശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

 

അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. 

അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഈദ് റിലീസായി തീയേറ്ററുകളിലെത്തും.

 

 

#bharat @bharat_thefilm

A post shared by Katrina Kaif (@katrinakaif) on

 

Trending News